[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രേമലു ബോയ്സ് ഇപ്പോഴും ഡബിൾ സ്ട്രോങ്ങ്; പ്രേമലു- മഞ്ഞുമ്മൽ ബോയ്സ് കളക്ഷൻ റിപ്പോർട്ട്

മലയാള സിനിമയുടെ സീൻ മാറ്റി കൊണ്ട് രണ്ട് യുവതാര ചിത്രങ്ങൾ മെഗാ ബ്ലോക്ക്ബസ്റ്ററായി പ്രദർശനം തുടരുകയാണ്. അതിൽ തന്നെ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിദംബരം ചിത്രം മലയാളത്തിലെ നാലാമത്തെ 100 കോടി ആഗോള ഗ്രോസ് നേടുന്ന ചിത്രമായും മാറി. പ്രേമലു എന്ന ഗിരീഷ് എ ഡി ചിത്രം ഇപ്പോൾ ആ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ചിത്രമെന്ന നേട്ടത്തിലേക്കും കുതിക്കുകയാണ്. പുത്തൻ റിലീസുകൾ പലതും വന്നിട്ടും ഈ രണ്ട് ചിത്രങ്ങളുടെ ബോക്സ് ഓഫീസിലെ കുതിപ്പിന് തടയിടാൻ സാധിച്ചിട്ടില്ല.

ഫെബ്രുവരി ഒൻപതിന് റിലീസ് ചെയ്ത പ്രേമലു എന്ന റൊമാന്റിക് കോമഡി ചിത്രം ഇതിനോടകം 90 കോടിയുടെ ആഗോള ഗ്രോസ് പിന്നിട്ട് കഴിഞ്ഞു. കേരളത്തിൽ നിന്ന് മാത്രം 50 കോടി ഗ്രോസ് നേടുന്ന അഞ്ചാമത്തെ മാത്രം മലയാള ചിത്രമാവാനുള്ള ഒരുക്കത്തിൽ കൂടിയാണ് പ്രേമലു. പുലി മുരുകൻ(86 കോടി), ലൂസിഫർ(66 കോടി), 2018 (89 കോടി), ആർഡിഎക്സ് (52 കോടി) എന്നിവയാണ് ഇതിനു മുൻപേ ഈ നേട്ടം കൈവരിച്ച മലയാള ചിത്രങ്ങൾ. മാർച്ച് എട്ടിന് റിലീസ് ചെയ്ത പ്രേമലുവിന്റെ തെലുങ്ക് പതിപ്പിനും മികച്ച പ്രതികരണം ലഭിച്ചതോടെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 100 കോടിയിലേക്ക് ഈ ചിത്രമെത്തുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു.

ഫെബ്രുവരി 22 നു റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്സ് ഇതിനോടകം ആഗോള ഗ്രോസ് 125 കോടിയോളം നേടിക്കഴിഞ്ഞു. ഈ വീക്കെൻഡ് കഴിയുമ്പോൾ മോഹൻലാൽ ചിത്രം ലൂസിഫറിന്റെ (128 കോടി) ആഗോള ഗ്രോസ് മഞ്ഞുമ്മൽ ബോയ്സ് പിന്നിടും. പുലി മുരുകൻ (143 കോടി), 2018 (175 കോടി) എന്നിവയാണ് അതിന് ശേഷം മഞ്ഞുമ്മൽ ബോയ്സിന്റെ മുന്നിലുള്ള മലയാള ചിത്രങ്ങൾ. കേരളത്തിൽ നിന്ന് മാത്രം 40 കോടിയോളം ഗ്രോസ് നേടിയ മഞ്ഞുമ്മൽ ബോയ്സ്, തമിഴ്‌നാട്ടിൽ ചരിത്രമാണ് സൃഷ്ടിച്ചിരിക്കുന്നത്. അവിടെ നിന്ന് മാത്രം ഇതിനോടകം 25 കോടി ഗ്രോസ് കളക്ഷൻ ഈ ചിത്രം നേടിക്കഴിഞ്ഞു.

മലയാളം പതിപ്പിൽ നിന്ന് മാത്രമാണ് ഇത്രയും ഗ്രോസ് ഈ ചിത്രം അവിടെ നിന്നും നേടിയത്. മലയാളം, തമിഴ് പതിപ്പുകളിൽ നിന്നായി അവിടെ നിന്ന് 5 കോടിയോളം ഗ്രോസ് നേടിയ ദുൽഖർ സൽമാന്റെ കുറുപ്പിന്റെ റെക്കോർഡ് അഞ്ച് മടങ്ങു മാർജിനിലാണ് മഞ്ഞുമ്മൽ ബോയ്സ് മറികടന്നത്. ഒരു സർവൈവൽ ത്രില്ലറായി ഒരുക്കിയ ഈ ചിത്രം തമിഴ്‌നാട്ടിൽ ബോക്സ് ഓഫീസിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ നിൽക്കുന്നത്

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.