മലയാള സിനിമയുടെ സീൻ മാറ്റി കൊണ്ട് രണ്ട് യുവതാര ചിത്രങ്ങൾ മെഗാ ബ്ലോക്ക്ബസ്റ്ററായി പ്രദർശനം തുടരുകയാണ്. അതിൽ തന്നെ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിദംബരം ചിത്രം മലയാളത്തിലെ നാലാമത്തെ 100 കോടി ആഗോള ഗ്രോസ് നേടുന്ന ചിത്രമായും മാറി. പ്രേമലു എന്ന ഗിരീഷ് എ ഡി ചിത്രം ഇപ്പോൾ ആ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ചിത്രമെന്ന നേട്ടത്തിലേക്കും കുതിക്കുകയാണ്. പുത്തൻ റിലീസുകൾ പലതും വന്നിട്ടും ഈ രണ്ട് ചിത്രങ്ങളുടെ ബോക്സ് ഓഫീസിലെ കുതിപ്പിന് തടയിടാൻ സാധിച്ചിട്ടില്ല.
ഫെബ്രുവരി ഒൻപതിന് റിലീസ് ചെയ്ത പ്രേമലു എന്ന റൊമാന്റിക് കോമഡി ചിത്രം ഇതിനോടകം 90 കോടിയുടെ ആഗോള ഗ്രോസ് പിന്നിട്ട് കഴിഞ്ഞു. കേരളത്തിൽ നിന്ന് മാത്രം 50 കോടി ഗ്രോസ് നേടുന്ന അഞ്ചാമത്തെ മാത്രം മലയാള ചിത്രമാവാനുള്ള ഒരുക്കത്തിൽ കൂടിയാണ് പ്രേമലു. പുലി മുരുകൻ(86 കോടി), ലൂസിഫർ(66 കോടി), 2018 (89 കോടി), ആർഡിഎക്സ് (52 കോടി) എന്നിവയാണ് ഇതിനു മുൻപേ ഈ നേട്ടം കൈവരിച്ച മലയാള ചിത്രങ്ങൾ. മാർച്ച് എട്ടിന് റിലീസ് ചെയ്ത പ്രേമലുവിന്റെ തെലുങ്ക് പതിപ്പിനും മികച്ച പ്രതികരണം ലഭിച്ചതോടെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 100 കോടിയിലേക്ക് ഈ ചിത്രമെത്തുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു.
ഫെബ്രുവരി 22 നു റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്സ് ഇതിനോടകം ആഗോള ഗ്രോസ് 125 കോടിയോളം നേടിക്കഴിഞ്ഞു. ഈ വീക്കെൻഡ് കഴിയുമ്പോൾ മോഹൻലാൽ ചിത്രം ലൂസിഫറിന്റെ (128 കോടി) ആഗോള ഗ്രോസ് മഞ്ഞുമ്മൽ ബോയ്സ് പിന്നിടും. പുലി മുരുകൻ (143 കോടി), 2018 (175 കോടി) എന്നിവയാണ് അതിന് ശേഷം മഞ്ഞുമ്മൽ ബോയ്സിന്റെ മുന്നിലുള്ള മലയാള ചിത്രങ്ങൾ. കേരളത്തിൽ നിന്ന് മാത്രം 40 കോടിയോളം ഗ്രോസ് നേടിയ മഞ്ഞുമ്മൽ ബോയ്സ്, തമിഴ്‌നാട്ടിൽ ചരിത്രമാണ് സൃഷ്ടിച്ചിരിക്കുന്നത്. അവിടെ നിന്ന് മാത്രം ഇതിനോടകം 25 കോടി ഗ്രോസ് കളക്ഷൻ ഈ ചിത്രം നേടിക്കഴിഞ്ഞു.
മലയാളം പതിപ്പിൽ നിന്ന് മാത്രമാണ് ഇത്രയും ഗ്രോസ് ഈ ചിത്രം അവിടെ നിന്നും നേടിയത്. മലയാളം, തമിഴ് പതിപ്പുകളിൽ നിന്നായി അവിടെ നിന്ന് 5 കോടിയോളം ഗ്രോസ് നേടിയ ദുൽഖർ സൽമാന്റെ കുറുപ്പിന്റെ റെക്കോർഡ് അഞ്ച് മടങ്ങു മാർജിനിലാണ് മഞ്ഞുമ്മൽ ബോയ്സ് മറികടന്നത്. ഒരു സർവൈവൽ ത്രില്ലറായി ഒരുക്കിയ ഈ ചിത്രം തമിഴ്‌നാട്ടിൽ ബോക്സ് ഓഫീസിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ നിൽക്കുന്നത്
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
ഐവി ശശി- മമ്മൂട്ടി കൂട്ടുകെട്ടിന്റെ 'ആവനാഴി' റീ റിലീസ് ചെയ്യുന്ന ഡേറ്റ് പുറത്ത്. 'ഇൻസ്പെക്ടർ ബൽറാം' എന്ന തീപ്പൊരി പൊലീസ്…
ഏറെ വർഷങ്ങൾക്ക് മുൻപ് മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയ 'ഓഫാബി'ക്ക് ശേഷം ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം 'ലൗലി'…
ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ…
തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കങ്കുവ നവംബർ പതിനാലിന് ആഗോള റിലീസായി എത്തുകയാണ്. കേരളത്തിലും…
മലയാളത്തിലെ യുവ നടന്മാരിലൊരാളായ അർജ്ജുൻ അശോകൻ ചുരുങ്ങിയ കാലയളവിനുള്ളിലാണ് പ്രേക്ഷകരുടെ ഇഷ്ട താരമായ് മാറിയത്. ഹരിശ്രീ അശോകന്റെ മകൻ എന്ന…
This website uses cookies.