കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂർവം. ഒൻപത് വർഷത്തിന് ശേഷം മോഹൻലാൽ- സത്യൻ അന്തിക്കാട് ടീം ഒന്നിക്കുന്ന ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. ഡിസംബർ അവസാനത്തോടെയോ ജനുവരിയിലോ ഈ ചിത്രം ആരംഭിക്കുമെന്നാണ് സൂചന.
ഇപ്പോഴിതാ ഈ ചിത്രത്തിന്റെ താരനിരയിലേക് പ്രേമലുവിലൂടെ ശ്രദ്ധ നേടിയ സംഗീത് പ്രതാപും എത്തുന്നു എന്ന അപ്‌ഡേറ്റ് ആണ് പുറത്തു വരുന്നത്. അമൽ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് സംഗീത്. എഡിറ്റർ കൂടിയായ സംഗീത് മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന് വെളിപ്പെടുത്തിയത് സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അഖിൽ സത്യനാണ്.
‘മോഹൻലാൽ – സത്യൻ അന്തിക്കാട് യൂണിവേഴ്‌സി അമൽ ഡേവിസും’ എന്ന അടിക്കുറിപ്പോടെ സത്യൻ അന്തിക്കാടും സംഗീത് പ്രതാപും ഒരുമിച്ചുള്ള ചിത്രവും അഖിൽ പങ്കു വെച്ചു. ഐശ്വര്യ ലക്ഷ്മിയും ശ്രീനിവാസൻ ചിത്രം ചിന്താവിഷ്ടയായ ശ്യാമളയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ സംഗീതയും ആണ് ചിത്രത്തിലെ നായികമാർ.
നവാഗതനായ സോനു ടി പിയാണ് ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അനു മൂത്തേടത്ത് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ കലാസംവിധാനം നിർവഹിക്കുന്നത് ആട് ജീവിതത്തിലൂടെ കയ്യടി നേടിയ പ്രശാന്ത് മാധവ് ആണ്. തമിഴിലെ സൂപ്പർഹിറ്റ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ് ഹൃദയപൂർവത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.