മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടാണ് പ്രിയദർശൻ- മോഹൻലാൽ എന്നിവരുടേത്. അടുത്തിടെ ആ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോൾ ‘ഒപ്പം’ എന്ന ദൃശ്യ വിസ്മയം മലയാളികൾക്ക് സമ്മാനിച്ചു. പ്രേക്ഷകർ എല്ലാവരും ഉറ്റു നോക്കുന്നത് പ്രിയദർശന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായ ‘മരക്കാർ അറബികടലിന്റെ സിംഹത്തിന് വേണ്ടിയാണ്. മോഹൻലാൽ നായകനായിയെത്തുന്ന ഈ ചിത്രം മലയാള സിനിമയിലെ തന്നെ ഏറ്റവും ബഡ്ജറ്റ് കൂടിയ ചിത്രമായിരിക്കും. കുഞ്ഞാലിമരക്കാരുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ റോയ്‌യും ചേർന്നാണ്. ചിത്രത്തിന്റെ ടൈറ്റിൽ അനൗൻസ്മെന്റും മോഷൻ പോസ്റ്ററും സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരുന്നു.
ഏവരും കാത്തിരുന്ന മരക്കാർ അറബികടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി എന്ന വിവരമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ഷൂട്ട് പൂർത്തിയാക്കി നവംബറിൽ ഈ ബിഗ്‌ബഡ്ജറ്റ് ചിത്രം ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രിയദർശൻ തന്നെയാണ് എന്നാൽ ടി.ദാമോദരനും തിരക്കഥ പൂർത്തിയാകാൻ പ്രിയനേ സഹായിച്ചിരുന്നു. പ്രിയദർശൻ വർഷങ്ങലോളം ഗവേഷണം നടത്തുകയും ചരിത്രത്തെ ഉൾകൊണ്ടുമാണ് തിരക്കഥ പൂർത്തിയാക്കിയത്. ഐ. വി ശശിയുടെ മകൻ അനി തിരക്കഥ എഴുതുന്നതിൽ സഹായിയായി ഉണ്ടായിരുന്നു എന്നതും ഒരു പ്രത്യേകതയാണ്.കുഞ്ഞാലിമരക്കാരുടെ ജീവചരിത്രമല്ല പ്രിയദർശൻ ചിത്രം ഉദ്ദേശിക്കുന്നത് പകരം നാലാമത്തെ കുഞ്ഞാലിയുടെ ജീവിത കഥയെ ചരിത്രം പരിശോധിച്ചു അൽപം ഫിക്ഷനും കലർത്തിയുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗവും കടലിലാണ് ചിത്രീകരിക്കാൻ ഉദ്ദേശിക്കുന്നത്. പഴയകാല പ്രിയദർശൻ ചിത്രമായ ‘കാലാപാനി’ ബിഗ് ബഡ്ജറ്റിലായിരുന്നു പുറത്തിറങ്ങിയത്, എന്നാൽ ഷൂട്ടിംഗ് പൂർത്തിയായതോടെ പ്രതീക്ഷിച്ചതിലും നിർമ്മാണ ചിലവ് ചിത്രത്തിന് ഉണ്ടായി, അത്തരത്തിലുള്ള ഒരു ആശങ്കയോടെയാണ് അറബി കടലിന്റെ സിംഹം എന്ന ചിത്രത്തെയും പ്രിയദർശൻ സമീപിക്കുന്നത് എന്ന് അടുത്തിടെ ഒരു ഇന്റർവ്യൂയിൽ പറയുകയുണ്ടായി
പ്രേക്ഷകർക്ക് എന്നും ഇഷ്ടമുള്ള ഒരു സിനിമാ വിഭാഗമാണ് സ്പോർട്സ് ഡ്രാമകൾ. ആവേശവും വൈകാരിക തീവ്രതയുമുള്ള ഇത്തരം ചിത്രങ്ങൾ എന്നും അവർ…
മലയാള സിനിമയിൽ നവാഗത സംവിധായകർ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. പുതിയ പ്രതിഭകൾ പുതിയ ആശയങ്ങളുമായി കടന്നു വരികയും, അതോടൊപ്പം…
വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന പേരോടെ…
ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി…
ഷൈൻ ടോം ചാക്കോ, ദീക്ഷിത് ഷെട്ടി എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ദുൽഖർ സൽമാൻ പുറത്തുവിട്ടു.…
സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ മനു സ്വരാജ് ഒരുക്കിയ "പടക്കളം" എന്ന ചിത്രത്തിന്റെ റിലീസ്…
This website uses cookies.