മലയാള സിനിമയിൽ ചുരുങ്ങിയ കാലങ്ങൾകൊണ്ട് ഏറെ ശ്രദ്ധ നേടിയ താരമാണ് പ്രയാഗ മാർട്ടിൻ. മോഹൻലാൽ ചിത്രമായ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ബാലതാരമായാണ് പ്രയാഗ സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. തമിഴിൽ പിശാസ് എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഉണ്ണി മുകുന്ദൻ നായകനായിയെത്തിയ ഒരു മുറയ് വന്ത് പാത്തായ എന്ന ചിത്രത്തിലാണ് പ്രയാഗ മലയാളത്തിൽ ആദ്യമായി നായിക വേഷം കൈകാര്യം ചെയ്തത്. പിന്നീട് ഒരുപാട് വലിയ സിനിമകൾ താരം ഭാഗമായിരുന്നു. അവസാനമായി പൃഥ്വിരാജ് ചിത്രം ബ്രദേഴ്‌സ് ഡേയിലാണ് താരം അഭിനയിച്ചിരിക്കുന്നത്. തമിഴ്, കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള പ്രയാഗ ഇപ്പോൾ തെലുഗിൽ നായികയായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. തെലുഗിലെ വലിയ സൂപ്പർസ്റ്റാറിന്റെ നായികയായാണ് താരം വരുന്നത്.
നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിലാണ് പ്രയാഗ മാർട്ടിൻ നായിക വേഷം കൈകാര്യം ചെയ്യുന്നത്. എൻ.ബി.കെ 106 എന്നാണ് ഇപ്പോൾ ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. ഐ.എ. എസ് ഓഫീസറുടെ വേഷത്തിലായിരിക്കും പ്രയാഗ മാർട്ടിൻ വരുന്നത്. പ്രയാഗ മാർട്ടിൻ അഭിനയിച്ച മലയാള ചിത്രങ്ങൾ കണ്ട് ഇഷ്ടപ്പെട്ടാണ് സംവിധായകൻ ബോയപതി ശ്രീനു ഈ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെലുഗിലെ പതിവ് നായിക വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെ ശക്തമായ ഒരു ഐ. എ. എസ് ഓഫീസറുടെ വേഷം പ്രയാഗ മാർട്ടിൻ എങ്ങനെ കൈകാര്യം ചെയ്യും എന്ന ആകാംഷയിലാണ് സിനിമ പ്രേമികൾ. ബാലകൃഷ്ണ ഡബിൾ റോളിൽ എത്തുന്ന ഈ ചിത്രം മിർയാള രവിന്ദർ റെഡ്‌ഡിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഫോട്ടോ കടപ്പാട്: Sreekanth Kalarickal
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.