[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇളയ ദളപതി വിജയിനെ അനുകരിച്ചു പ്രയാഗ മാർട്ടിൻ; പോക്കിരി സൈമൺ തരംഗം തുടരുന്നു..

സെപ്റ്റംബർ രണ്ടാം വാരം മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും എന്ന് കരുതപ്പെടുന്ന മലയാള ചിത്രമാണ് യുവ താരം സണ്ണി വെയ്ൻ നായകനായി എത്തുന്ന പോക്കിരി സൈമൺ. സണ്ണി വെയ്‌ന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് പോക്കിരി സൈമൺ എത്തുന്നത്. കൊന്തയും പൂണൂലും ഡാർവിന്റെ പരിണാമം എന്ന കുഞ്ചാക്കോ ബോബൻ, പ്രിത്വി രാജ് ചിത്രങ്ങൾ യഥാക്രമം സംവിധാനം ചെയ്തിട്ടുള്ള ജിജോ ആന്റണി ആണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത് .

കെ അമ്പാടി തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ശ്രീവരി ഫിലിമ്സിന്റെ ബാനറിൽ കൃഷ്ണൻ സേതു കുമാർ ആണ്. ചിത്രത്തിൽ സോങ് ടീസറും അതുപോലെ തന്നെ ഒരു ഗാനവും സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വലിയ തരംഗം ആയി കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിൽ നായികയായ പ്രയാഗ മാർട്ടിന്റെ ഒരു ഫോട്ടോയും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

ഇളയ ദളപതി വിജയിനെ പോലെ പ്രയാഗ പോസ് ചെയ്ത ഒരു ചിത്രമാണ് തരംഗമാകുന്നത്. കടുത്ത വിജയ് ആരാധകൻ ആയാണ് സണ്ണി വെയ്ൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.

വിജയ് ആരാധകന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ ദീപ എന്ന കഥാപാത്രം ആയാണ് പ്രയാഗ നായികാ വേഷത്തിൽ എത്തുന്നത്. വിജയ് ആരാധകരും സിനിമ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ഈ ചിത്രം ഒരു പക്കാ മാസ്സ് എന്റെർറ്റൈനെർ ആണ് എന്നാണ് ലഭിക്കുന്ന സൂചനകൾ.

മൂന്നു വമ്പൻ ആക്ഷൻ രംഗങ്ങളും അതുപോലെ മൂന്ന് ഇടിവെട്ട് പാട്ടുകളും ചിത്രത്തിലുണ്ട്. വൻ തുക ചെലവഴിച്ചു വമ്പൻ സെറ്റപ്പിലാണ് ആക്ഷൻ രംഗങ്ങളും ഗാനങ്ങളും ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് സൂചനകൾ ലഭിക്കുന്നത്.

സണ്ണി വെയ്ൻ, പ്രയാഗ മാർട്ടിൻ എന്നിവർക്ക് പുറമെ ശരത് കുമാർ, ജേക്കബ് ഗ്രിഗറി, നെടുമുടി വേണു, സൈജു കുറുപ്പ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു. ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു പാപ്പിനു ആണ്.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.