സെപ്റ്റംബർ രണ്ടാം വാരം മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും എന്ന് കരുതപ്പെടുന്ന മലയാള ചിത്രമാണ് യുവ താരം സണ്ണി വെയ്ൻ നായകനായി എത്തുന്ന പോക്കിരി സൈമൺ. സണ്ണി വെയ്‌ന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് പോക്കിരി സൈമൺ എത്തുന്നത്. കൊന്തയും പൂണൂലും ഡാർവിന്റെ പരിണാമം എന്ന കുഞ്ചാക്കോ ബോബൻ, പ്രിത്വി രാജ് ചിത്രങ്ങൾ യഥാക്രമം സംവിധാനം ചെയ്തിട്ടുള്ള ജിജോ ആന്റണി ആണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത് .
കെ അമ്പാടി തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ശ്രീവരി ഫിലിമ്സിന്റെ ബാനറിൽ കൃഷ്ണൻ സേതു കുമാർ ആണ്. ചിത്രത്തിൽ സോങ് ടീസറും അതുപോലെ തന്നെ ഒരു ഗാനവും സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വലിയ തരംഗം ആയി കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിൽ നായികയായ പ്രയാഗ മാർട്ടിന്റെ ഒരു ഫോട്ടോയും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
ഇളയ ദളപതി വിജയിനെ പോലെ പ്രയാഗ പോസ് ചെയ്ത ഒരു ചിത്രമാണ് തരംഗമാകുന്നത്. കടുത്ത വിജയ് ആരാധകൻ ആയാണ് സണ്ണി വെയ്ൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
വിജയ് ആരാധകന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ ദീപ എന്ന കഥാപാത്രം ആയാണ് പ്രയാഗ നായികാ വേഷത്തിൽ എത്തുന്നത്. വിജയ് ആരാധകരും സിനിമ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ഈ ചിത്രം ഒരു പക്കാ മാസ്സ് എന്റെർറ്റൈനെർ ആണ് എന്നാണ് ലഭിക്കുന്ന സൂചനകൾ.
മൂന്നു വമ്പൻ ആക്ഷൻ രംഗങ്ങളും അതുപോലെ മൂന്ന് ഇടിവെട്ട് പാട്ടുകളും ചിത്രത്തിലുണ്ട്. വൻ തുക ചെലവഴിച്ചു വമ്പൻ സെറ്റപ്പിലാണ് ആക്ഷൻ രംഗങ്ങളും ഗാനങ്ങളും ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് സൂചനകൾ ലഭിക്കുന്നത്.
സണ്ണി വെയ്ൻ, പ്രയാഗ മാർട്ടിൻ എന്നിവർക്ക് പുറമെ ശരത് കുമാർ, ജേക്കബ് ഗ്രിഗറി, നെടുമുടി വേണു, സൈജു കുറുപ്പ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു. ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു പാപ്പിനു ആണ്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.