മലയാള സിനിമയിലെ പ്രശസ്തരായ യുവ നടിമാരിൽ ഒരാളാണ് പ്രയാഗ മാർട്ടിൻ. പത്തു വർഷം മുൻപ് സാഗർ ഏലിയാസ് ജാക്കി എന്ന മോഹൻലാൽ- അമൽ നീരദ് ചിത്രത്തിലൂടെ ബാല താരമായി ആയാണ് പ്രയാഗ മാർട്ടിൻ മലയാള സിനിമയിൽ എത്തിയത്. അതിനു ശേഷം നായികാ വേഷത്തിലും മലയാളത്തിൽ തിളങ്ങിയ പ്രയാഗ ഇപ്പോൾ ഏകദേശം പതിനഞ്ചോളം സിനിമകളുടെ ഭാഗമായി. പിസാസ്സ് എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ച പ്രയാഗയുടെ അവസാനം റിലീസ് ചെയ്ത ചിത്രം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി കലാഭവൻ ഷാജോൺ ഒരുക്കിയ ബ്രദേഴ്‌സ് ഡേ ആയിരുന്നു. ഇപ്പോഴിതാ തന്റെ ബിരുദ പഠനം വിജയകരമായി പൂർത്തിയാക്കിയ വിവരം ആരാധകരെ അറിയിച്ച പ്രയാഗക്കു സോഷ്യൽ മീഡിയയുടെ അഭിനന്ദനങ്ങൾ ലഭിക്കുകയാണ്.
സിനിമാ ജീവിതത്തിലെ തിരക്കുകൾക്ക് ഇടയിലും പഠനത്തിന് സമയം കണ്ടെത്തി മികച്ച രീതിയിൽ തന്നെ തന്റെ ബിരുദ പഠനം പൂർത്തിയാക്കിയ പ്രയാഗ ബിരുദധാരി ആയി നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചു. അച്ഛനും അമ്മക്കും ഒപ്പമുള്ള ചിത്രവും പ്രയാഗ പങ്കു വെച്ചിട്ടുണ്ട്. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ആണ് പ്രയാഗ പഠിച്ചത്. തന്റെ അച്ഛനും അമ്മയ്ക്കും അധ്യാപകർക്കും കൂട്ടുകാർക്കും നന്ദി പറഞ്ഞ പ്രയാഗ, തന്റെ പഠനത്തെ ബാധിക്കാത്ത രീതിയിൽ തനിക്കു ഷൂട്ടിംഗ് സെറ്റിൽ നിന്നെല്ലാം ലീവ് അനുവദിച്ചു തന്ന സംവിധായകർ, നിർമ്മാതാക്കൾ എന്നിവർക്കും നന്ദി പറയുന്നു.
ഉണ്ണി മുകുന്ദന്റെ നായികയായി എത്തിയ ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രമായിരുന്നു നായികയായി പ്രയാഗക്കു വലിയ പോപ്പുലാരിറ്റി നേടിക്കൊടുത്ത ചിത്രം. മികച്ച ഒരു നർത്തകി കൂടിയായ പ്രയാഗ സ്റ്റേജ് ഷോകളിലെ തന്റെ നൃത്തം കൊണ്ടും ഏറെ കയ്യടി നേടിയെടുത്തിട്ടുണ്ട്. പഠനം കഴിഞ്ഞ സ്ഥിതിക്ക് ഇനി സിനിമയിൽ കൂടുതലായി ഈ നടിയെ നമ്മുക്ക് കാണാൻ സാധിക്കും എന്ന് പ്രതീക്ഷിക്കാം. ഏതായാലും സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോഴും തന്റെ പഠനം കൈവിടാതെ മുന്നോട്ടു കൊണ്ട് പോവുകയും , ഇപ്പോൾ ബിരുദധാരി ആയി മാറുകയും ചെയ്ത പ്രയാഗക്കു ഏവരും അഭിനന്ദനം ചൊരിയുകയാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.