എൺപതുകളിലെ തെന്നിന്ത്യൻ സിനിമയിലെ താരങ്ങൾ വർഷത്തിൽ ഒരിക്കൽ ഒത്തുചേരുന്ന ഒരു റീയൂണിയൻ ഏകദേശം പത്തു വർഷം മുൻപാണ് ആരംഭിച്ചത്. നടി സുഹാസിനി മണി രത്‌നവും ലിസിയും ചേർന്ന് നടിമാരുടെ റീയൂണിയൻ ആയി ആരംഭിച്ച ഈ പരിപാടി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ നടന്മാരെ കൂടി ഉൾപ്പെടുത്തി വിപുലീകരിക്കുകയിരുന്നു. സുഹാസിനിയും ലിസിയും ഉൾപ്പെട്ട ഇതിന്റെ സംഘാടകർ എല്ലാ വർഷവും എൺപതുകളിൽ സിനിമയിലെ വന്ന തെന്നിന്ത്യൻ താരങ്ങളെ ഈ റീയൂണിയനു ക്ഷണിക്കുകയും ഏതെങ്കിലും ഒരു താരത്തിന്റെ വീട്ടിൽ അവർ എല്ലാവരും ഒത്തുകൂടി സന്തോഷങ്ങളും വിശേഷങ്ങളും പങ്കു വെക്കുകയും ചെയ്യും. ഇത്തവണ മെഗാ സ്റ്റാർ ചിരഞ്ജീവി ആണ് ഈ റീയൂണിയനു ആതിഥ്യം വഹിച്ചത്.
എന്നാൽ എൺപതുകളിലെ താരം ആയിട്ടു പോലും തന്നെ ഈ സംഗമത്തിന് ക്ഷണിച്ചില്ല എന്നതിൽ വിഷമം ഉണ്ടെന്നു പറഞ്ഞു മുന്നോട്ടു വന്നിരിക്കുകയാണ് പ്രശസ്ത നടനും സംവിധായകനും ആയ പ്രതാപ് പോത്തൻ. താൻ മോശം സംവിധായകനും നടനുമായതിനാലാകും ഈ സംഗമത്തിന് തന്നെ ആരും വിളിക്കാതിരുന്നതെന്നും പ്രതാപ് പോത്തന്‍ പറയുന്നു. തന്റെ ഫേസ്ബുക് പേജിൽ ഇട്ട പോസ്റ്റിലൂടെ ആണ് പ്രതാപ് പോത്തൻ ഇത്തരത്തിൽ പ്രതികരിച്ചത്. എണ്‍പതുകളിലെ താരങ്ങളുമായി തനിക്കു വലിയ വ്യക്തിബന്ധമില്ല എന്നും അതിൽ ചിലര്‍ നമ്മളെ ഇഷ്ടപ്പെടുന്നുണ്ടാകും, ചിലര്‍ക്ക് വെറുപ്പുണ്ടാകും എന്നും പ്രതാപ് പോത്തൻ പറയുന്നു. പക്ഷേ ജീവിതം മുന്നോട് പോകും എന്നും കൂടി പറഞ്ഞാണ് പ്രതാപ് പോത്തൻ തന്റെ വാക്കുകൾ നിർത്തുന്നത്. മലയാളത്തിൽ നിന്ന് മോഹൻലാൽ, ശോഭന, ജയറാം, പാർവതി, റഹ്മാൻ തുടങ്ങി ഒട്ടേറെ പേർ ഈ സംഗമത്തിൽ പങ്കെടുത്തിരുന്നു.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.