ഇന്ന് മലയാള സിനിയിൽ വളർന്നു വരുന്ന പ്രവണതയാണ് സിനിമകളിലെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് കണ്ടു പിടിക്കലും അതിനെക്കുറിച്ചു വലിയ രീതിയിൽ ചർച്ചകൾ നടക്കുന്നതും. സോഷ്യൽ മീഡിയയിൽ നിരൂപകരും ഒരു സംഘം പ്രേക്ഷകരും ഇതിനു വേണ്ടി മാത്രമെന്ന നിലയിൽ നിലനിൽക്കുന്നുമുണ്ട്. പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് അടിസ്ഥാനമാക്കി ഒരു സിനിമയെ കീറിമുറിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഒരു പ്രേക്ഷക സമൂഹം ഒരു തരത്തിൽ പോസിറ്റീവായ ഒരു മാറ്റമെന്ന് പറയാമെങ്കിലും, ഇപ്പോഴതിന്റെ പരിധികൾ ലംഘിക്കുന്ന കാഴ്ചകളാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. അത് സിനിമകളെ തന്നെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്ന അഭിപ്രായമുള്ള ഒരു വലിയ പ്രേക്ഷക സമൂഹവും നിലനിൽക്കുന്നു. ചില പ്രമുഖ നിരൂപകരും സംവിധായകരും രചയിതാക്കളും തുടങ്ങി ഒട്ടേറെ പേർ, അനാവശ്യമായി പൊളിറ്റിക്കൽ കറക്റ്റ്നെസ്സ്നു കൊടുക്കുന്ന ഈ പ്രാധാന്യത്തെ വിമർശിച്ചു കൊണ്ട് മുന്നോട്ടു വന്നിട്ടുണ്ട്. സിനിമ എന്ന ഒരു വിനോദ മാധ്യമത്തിന്റെ ആസ്വാദന രീതികളെ തന്നെ വളരെയധികം പ്രതികൂലമായി ബാധിക്കുന്ന ഈ പ്രവണതയെ കുറിച്ച് തുറന്നടിച്ചു കൊണ്ട് ഇപ്പോൾ മുന്നോട്ടു വന്നിരിക്കുന്നത് പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തനാണ്.
ഫേസ്ബുക്കിലെ സിനിമാ പ്രേമികളുടെ കൂട്ടായ്മയായ മൂവി സ്ട്രീറ്ററിൽ ഇട്ട ഒരു പോസ്റ്റിലൂടെയാണ് അദ്ദേഹം ഇത് പറയുന്നത്. ആ ഫേസ്ബുക് പോസ്റ്റിൽ അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെ, “മാറുന്ന മലയാള സിനിമ, അല്ലെങ്കിൽ പൊകയുന്ന മലയാള സിനിമ. ഇന്ത്യൻ സിനിമയിൽ എപ്പോഴും വേറിട്ടു നയിക്കുന്നതാണ് മലയാളം സിനിമ, ബഡ്ജറ്റ് വെച്ച് അല്ല, വ്യത്യസ്തമായ ആശയങ്ങളും, കുറഞ്ഞ ചിലവിൽ മികച്ച കലാസൃഷ്ടികൾ ഉണ്ടാക്കുന്നതും മലയാള സിനിമയെ വേറിട്ട് നിർത്തുന്നു, പക്ഷെ ഇപ്പോഴുള്ള ചില പ്രേക്ഷകരുടെ പൊളിറ്റിക്കൽ കറക്ട്നെസ്സ് ചികയുന്ന പ്രവണത ഉറപ്പായിട്ടും മലയാള സിനിമയെ പ്രതികൂലമായി ബാധിക്കും, സെൻസർ ബോർഡ് പോലും ഇങ്ങനെ ചെയ്യില്ല, പണ്ടൊക്കെ സിനിമ എടുക്കുമ്പോൾ കഥയിലും , മേക്കിങ്ങിലും ശ്രദ്ധിച്ചാൽ മതിയായിരുന്നു, പക്ഷെ ഇപ്പോൾ , കഥയിലെ കഥാപാത്രങ്ങളുടെ പേര്, ജാതി, അഭിനയിക്കുന്ന ആളുകളുടെ ജാതി, മതം, രാഷ്ട്രീയം, ഇതെല്ലാം നോക്കണം. ഒരു കാലത്തു കല എന്നത് അടിച്ചമർത്തപ്പെട്ടവർക് പ്രതികരിക്കാൻ ഉള്ള ഒരേ ഒരു മാർഗം ആയിരുന്നു. ഒരു കലാകാരന് അവന്റെ മനസിൽ ഉള്ളത് അതുപോലെ പകർത്താൻ ഉള്ള അവകാശം ഉണ്ട്. അതാണ് കലയുടെ ഭംഗി, ആ സ്വാതന്ത്ര്യം ഇന്ന് നഷ്ടപ്പെട്ടു പോവുകയാണ്, പ്രത്യേകിച്ച് മലയാള സിനിമയിൽ, അത് ഭാവിയിൽ വ്യത്യസ്തമായ സിനിമകൾ ഉണ്ടാകുന്നതിനു തടസ്സം ആവും..NB:ദയവു ചെയ്തു ഞാൻ സംവിധാനം ചെയ്ത സിനിമകളിലെ പൊക നോക്കാൻ പോകരുത്..”
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.