പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സലാർ. മെഗാ ബ്ലോക്ക്ബസ്റ്ററായ കെ ജി എഫ് സീരീസിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഈ പാൻ ഇന്ത്യൻ ആക്ഷൻ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത്, കെ ജി എഫ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് തന്നെയാണ്. അടുത്ത മാസം 28 ന് ആഗോള റിലീസായി എത്തുന്ന സലാർ ടീമിൽ നിന്ന് ഇപ്പോഴൊരു അമ്പരപ്പിക്കുന്ന നീക്കമാണ് ഉണ്ടായിരിക്കുന്നതെന്ന് പിങ്ക് വില്ല മീഡിയ റിപ്പോർട്ട് ചെയ്യുന്നു. പോസ്റ്റ് പ്രൊഡക്ഷനിലിരിക്കുന്ന വമ്പൻ ചിത്രങ്ങളുടെ സീനുകൾ ചോരുന്നത് ഇപ്പോൾ ഒരു പതിവായിരിക്കുന്ന സാഹചര്യത്തിൽ, അത്തരമൊരു സംഭവം ഒഴിവാക്കാനായാണ് ഞെട്ടിക്കുന്ന നീക്കവുമായി സലാർ ടീം എത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മുഴുവനായി, കർണാടകയിലെ ബസ്‌റൂർ എന്ന ഗ്രാമത്തിൽ, സൗകര്യങ്ങളൊരുക്കി അങ്ങോട്ട് മാറ്റിയിരിക്കുകയാണ് പ്രശാന്ത് നീലും സംഘവും. അധികം ആളുകൾക്ക് പെട്ടെന്ന് എത്തിപ്പെടാൻ സാധിക്കാത്ത ആ ഗ്രാമത്തിൽ, വളരെ വിശ്വസ്തരായ ആളുകളെ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ട്, പോസ്റ്റ് പ്രൊഡക്ഷൻ നടത്താൻ വേണ്ട സാഹചര്യം ഒരുക്കിക്കൊണ്ടാണ് അവർ ഈ നീക്കം നടത്തിയിരിക്കുന്നത്. ഈ ഗ്രാമത്തിൽ ജനിച്ചു വളർന്ന , പ്രശസ്ത സംഗീത സംവിധായകനും ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ കൂടിയായ രവി ബസ്‌റൂരിന്റെ സ്റ്റുഡിയോയിലാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.
അത്ര രഹസ്യ സ്വഭാവത്തിലാണ് ഇപ്പോൾ ഈ ചിത്രത്തിന്റെ ഓരോ ജോലികളും നടന്നു കൊണ്ടിരിക്കുന്നത്. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ചിത്രത്തിലെ ഒരു സ്റ്റിൽ പോലും പുറത്തു പോകരുത് എന്ന വാശിയിലാണ് സലാർ ടീം. മലയാളം സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ശ്രുതി ഹാസനാണ്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന സലാറിന്റെ ഐമാക്സ് വേർഷനും അടുത്ത മാസം തന്നെ റിലീസ് ചെയ്യുന്നുണ്ട്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.