shubharathri movie review
സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ് പൂർണിമ ഇന്ദ്രജിത്തും കുടുംബവും. അച്ഛനെയും അമ്മയെയും പോലെ തന്നെ മക്കളായ പ്രാർത്ഥനയും നക്ഷത്രയും സിനിമാ രംഗത്ത് തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞു. നക്ഷത്ര അഭിനയരംഗത്ത് ചുവടുവെച്ചപ്പോൾ പ്രാർത്ഥന സംഗീതരംഗത്താണ് തന്റെ ചുവടുറപ്പിച്ചത്. മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിളെല്ലാം പ്രാർത്ഥന ഇതിനോടകം പാടിക്കഴിഞ്ഞു. മഞ്ജു വാരിയർ നായികയായെത്തിയ ‘മോഹൻലാൽ’ എന്ന ചിത്രത്തിലെ ‘ലാലേട്ടാ’ എന്നു തുടങ്ങുന്ന ഗാനം പാടിയായിരുന്നു പ്രാർഥന മലയാള സിനിമാ പിന്നണിഗാനരംഗത്തേയ്ക്കു കടന്നു വന്നത്. ആദ്യഗാനം തന്നെ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോൾ തമിഴിലും പിന്നണി പാടാനൊരുങ്ങുകയാണ് പ്രാർത്ഥന. തമിഴ് നടൻ വിശാലിന്റെ പ്രൊഡക്‌ഷൻ സംരഭമായ വിശാൽ ഫിലിം ഫാക്ടറി നിർമിക്കുന്ന ചിത്രത്തിലാണ് പ്രാർത്ഥന പാടുന്നത് എന്നാണ് സൂചന.യുവൻ ശങ്കർ രാജയാണ് സംഗീതസംവിധാനം.
വിശാൽ ഫിലിം ഫാക്ടറിയെയും യുവൻ ശങ്കർ രാജയെയും ടാഗ് ചെയ്തുകൊണ്ട് ക്യാപ്ഷനുകളൊന്നും കുറിക്കാതെ പ്രാർത്ഥനയ്ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പൂർണിമ പോസ്റ്റ് ചെയ്‌തിരുന്നു. ഇത് കണ്ട ആരാധകരാണ് പ്രാർത്ഥന തമിഴ് പിന്നണി ഗാനരംഗത്തേക്ക് ചുവടുവെച്ചോ എന്ന ചോദ്യവുമായി എത്തിയത്. ആരാധകരുടെ ഈ സംശയം തീർത്തു നൽകിയത് വിജയ് യേശുദാസാണ്. തമിഴ് ഇൻഡസ്ട്രിയിലേക്ക് സ്വാഗതം എന്നായിരുന്നു വിജയ് യേശുദാസ് ഈ ചിത്രത്തിന് കമന്റ് ചെയ്‌തത്. പ്രാർത്ഥന അടുത്തിടെ ബോളിവുഡ് പിന്നണി ഗാനരംഗത്തേയ്ക്കും അരങ്ങേറ്റം നടത്തിയിരുന്നു. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌രെ’ എന്ന പാട്ടാണ് പ്രാർത്ഥന ആദ്യമായി ബോളിവുഡിൽ പാടിയത്. ഗോവിന്ദ് വസന്തയാണ് ഇതിന്റെ സംഗീതമൊരുക്കിയിരിക്കുന്നത്. ഗോവിന്ദും ആലാപനത്തിൽ പങ്കു ചേര്‍ന്നിരുന്നു. ഹുസൈൻ ഹൈദ്രിയാണ് പാട്ടിനു വരികൾ കുറിച്ചത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.