പ്രശസ്ത സംവിധായകൻ കമൽ ഒരുക്കുന്ന പുതിയ ചിത്രമായ പ്രണയ മീനുകളുടെ കടൽ നാളെ കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. ഡാനി പ്രോഡക്‌ഷൻസിന്റെ ബാനറിൽ ജോണി വട്ടക്കുഴിയും, ദീപക് ജോണും നിർമിച്ചിരിക്കുന്ന ചിത്രം ഫ്രെയിംസ് ഇന്നെവിറ്റബിൾ ആണ് ഇവിടുത്തെ തീയേറ്ററുകളിൽ എത്തിക്കുന്നത്. പ്രശസ്ത തിരക്കഥാ രചയിതാവ് ജോൺ പോൾ രചന നിർവഹിച്ച ഈ സിനിമയിൽ വിനായകൻ, സൈജു കുറുപ്പ്, ദിലീഷ് പോത്തൻ എന്നിവരും, ഒരുകൂട്ടം പുതു മുഖങ്ങളുമാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഈ ചിത്രത്തിലെ ഗാനങ്ങളും ട്രൈലറുമെല്ലാം മികച്ച ശ്രദ്ധ നേടിയെടുത്തത് കൊണ്ട് തന്നെ ഏറെ പ്രതീക്ഷകളോടെ ആയിരിക്കും പ്രേക്ഷകർ ഈ ചിത്രത്തെ സമീപിക്കുന്നത്.
മലയാളത്തിൽ ആദ്യമായി ഒരു സിനിമയ്ക്കു വേണ്ടി തുണിയിൽ തീർത്ത ഹോർഡിങ് ഉപയോഗിച്ച് കൊണ്ട് പ്രൊമോഷൻ രംഗത്തും ഈ ചിത്രം മികച്ച ശ്രദ്ധ നേടിയിരുന്നു. മലയാളത്തിലെ ആദ്യത്തെ എക്കോ ഫ്രണ്ട്‌ലി സിനിമ പരസ്യങ്ങളിലൂടെ ആണ് പ്രണയ മീനുകളുടെ കടൽ ടീം കയ്യടി നേടിയത്. ലക്ഷദ്വീപിനെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ കടലിലെ കൊമ്പൻ സ്രാവുകളെ വേട്ടയാടി പിടിക്കുന്ന പരുക്കൻ കഥാപാത്രമായാണ് വിനായകൻ അഭിനയിച്ചിരിക്കുന്നത്. ഒരുപാട് കഷ്ടപ്പെട്ടാണ് ഈ ചിത്രത്തിലെ കടലിനു അടിയിൽ ഉള്ള രംഗങ്ങളിൽ വിനായകൻ അഭിനയിച്ചത് എന്ന് കമൽ പറഞ്ഞിരുന്നു. നീന്താൻ അറിയാത്ത വിനായകൻ ഈ ചിത്രത്തിന് വേണ്ടി എന്തും ചെയ്യാൻ ഒരുക്കമായിരുന്നു എന്നും കമൽ പറഞ്ഞു. വിഷ്ണു പണിക്കർ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം പകർന്നത് ഷാൻ റഹ്മാനും ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദും ആണ്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.