പ്രണവ് മോഹൻലാൽ നായകൻ ആയി എത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രം നാളെ റിലീസ് ചെയ്യാൻ പോവുകയാണ്. അരുൺ ഗോപി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ്. രണ്ടു ദിവസം മുൻപേ റിലീസ് ചെയ്ത ഇതിന്റെ ട്രൈലെർ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയെടുത്തത്. ട്രെയിലറിലെ പ്രണവിന്റെ മാസ്സ് സംഘട്ടന രംഗങ്ങൾക്ക് അത്ര വലിയ അഭിനന്ദനം ആണ് ഇപ്പോൾ ലഭിക്കുന്നത്. പീറ്റർ ഹെയ്‌ൻ ഒരുക്കിയ ഇതിലെ ഒരു ട്രെയിൻ ഫൈറ്റ് ഇപ്പോഴേ ചർച്ച ആയി കഴിഞ്ഞു. പ്രണവിന്റെ അച്ഛൻ മോഹൻലാലിൻറെ വിസ്മയിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ നമ്മൾ കണ്ട ഒരു ചിത്രമാണ് പുലി മുരുകൻ. അതിൽ ഫൈറ്റ് കമ്പോസ് ചെയ്ത പീറ്റർ ഹെയ്ന് ദേശീയ പുരസ്‍കാരവും ലഭിച്ചിരുന്നു.
പുലി മുരുകനിലെ മോഹൻലാലിന്റെ ഒരു ഫൈറ്റ് രംഗം ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ട്രെയിൻ ഫൈറ്റിലെ ഒരു രംഗം പ്രണവ് ചെയ്തിരിക്കുന്നത്. താൻ അത് അങ്ങോട്ട് ആവശ്യപ്പെട്ടു പീറ്റർ ഹെയ്‌ൻ ചെയ്തത് ആണെന്ന് അരുൺ ഗോപി പറയുന്നു. ഗംഭീരമായി തന്നെ പ്രണവ് അത് ചെയ്തു എന്നും തീയേറ്ററുകളിൽ ആ രംഗം കയ്യടി നേടും എന്നാണ് പ്രതീക്ഷ എന്നും അരുൺ ഗോപി പറയുന്നു. സുപ്രീം സുന്ദറും ഈ ചിത്രത്തിൽ സംഘട്ടനം ഒരുക്കിയിട്ടുണ്ട്. പുതുമുഖമായ സായ ഡേവിഡ് നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ഒരുപാട് താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. അഭിരവ്, മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി, ജി സുരേഷ് കുമാർ , ബിജു കുട്ടൻ, ഇന്നസെന്റ്, ഷാജു, സിദ്ദിഖ്, ആന്റണി പെരുമ്പാവൂർ, ടിനി ടോം എന്നിവരാണ് ഇതിലെ മറ്റു താരങ്ങൾ.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.