മലയാള സിനിമയിലെ എക്കാലത്തെയും പോപ്പുലറായ ഒരു ഡോൺ കഥാപാത്രം ആയിരുന്നു കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നമ്മുക്ക് നൽകിയ സാഗർ ഏലിയാസ് ജാക്കി. റെക്കോർഡ് ബ്രേക്കിംഗ് ഹിറ്റ് ആയി മാറിയ ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെയാണ് നമ്മുക്ക് ഈ കഥാപാത്രത്തെ ലഭിച്ചത്. 1987 ഇൽ കെ മധു സംവിധാനം ചെയ്‌തു എസ് എൻ സ്വാമി രചിച്ചു പുറത്തു വന്ന ഈ മോഹൻലാൽ ചിത്രം അതുവരെയുള്ള സകല കളക്ഷൻ റെക്കോർഡുകളും തകർത്തെറിഞ്ഞ ഇൻഡസ്ട്രി ഹിറ്റായി മാറി ഇവിടെ. മുപ്പത്തിയൊന്നു വർഷങ്ങൾക്കു ശേഷം ഇരുപതാം നൂറ്റാണ്ടിന്റെ ഓർമ്മകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അലയടിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ നായകനാവുന്ന രണ്ടാമത്തെ ചിത്രത്തിന്റെ പേര് ഇന്ന് ലോഞ്ച് ചെയ്തു. അരുൺ ഗോപി സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ പേര് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നാണ്.
അരുൺ ഗോപി തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പുലി മുരുകനും രാമലീലയും പോലുള്ള ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ച ടോമിച്ചൻ മുളകുപാടം ആണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഓർമ്മകൾ പേര് കൊണ്ട് ഉണർത്തുന്നുണ്ടെങ്കിലും, ആ ചിത്രം പോലെ ഒരു ഡോൺ സ്റ്റോറി അല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ട് പറയാൻ പോകുന്നത് എന്ന് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററിൽ തന്നെ സംവിധായകൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതൊരു ആക്ഷൻ അഡ്വെഞ്ചർ ത്രില്ലർ ആയിരിക്കും എന്നാണ് സൂചന. പ്രണവിന്റെ ആദ്യ ചിത്രമായ ആദി ഈ വർഷം ജനുവരിയിൽ ആണ് റിലീസ് ചെയ്തത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ ആദിയിൽ പാർക്കർ എന്ന സംഘട്ടന രീതിയിലൂടെയാണ് പ്രണവ് പ്രേക്ഷകരുടെ കയ്യടി നേടിയത് എങ്കിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രണവ് സർഫിങ് നടത്തിയാണ് പ്രേക്ഷകരെ ഞെട്ടിക്കാൻ പോകുന്നത് എന്നാണ് ടൈറ്റിൽ പോസ്റ്റർ നൽകുന്ന സൂചന.
പീറ്റർ ഹെയ്‌ൻ സംഘട്ടന സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കാൻ പോകുന്നത് അഭിനന്ദം രാമാനുജൻ ആണ്. വിവേക് ഹർഷൻ എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ഗോപി സുന്ദർ ആണ്. ഈ വർഷം ക്രിസ്മസിന് റിലീസ് ചെയ്യാൻ പാകത്തിന് ആയിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ട് ചിത്രീകരണം നടക്കുക. ചിത്രത്തിന്റെ മറ്റു വിവരങ്ങൾ ഉടൻ തന്നെ പുറത്തു വിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ഒരുക്കി അരങ്ങേറിയ അരുൺ ഗോപിയുടെയും രണ്ടാമത്തെ ചിത്രമാണ് ഇത്.
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
This website uses cookies.