പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുന്ന ആദി എന്ന ചിത്രം ഈ വരുന്ന ജനുവരി 26 മുതൽ പ്രദർശനത്തിന് എത്തുകയാണ്. ജീത്തു ജോസഫ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ഈ ചിത്രം വൈകാരികതക്കും ആക്ഷനും പ്രാധാന്യം നൽകുന്ന ഒരു ഫാമിലി ചിത്രം ആയാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് കേരളത്തിൽ മാത്രം ഇരുന്നൂറിൽ അധികം സ്‌ക്രീനുകളിൽ ആയിരിക്കും ആദി എത്തുക എന്നതാണ്. ഇത് സത്യമായാൽ ഒരു പുതുമുഖ നടന് മലയാള സിനിമയിൽ ലഭിക്കുന്ന റെക്കോർഡ് റിലീസ് ആയിരിക്കും ആദി നേടുക. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാലിൻറെ മകൻ നായകനായി അരങ്ങേറുന്നു എന്നതും ജീത്തു ജോസഫ് എന്ന പേരും ഈ ചിത്രത്തിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ തിരിച്ചു വിടുന്നുണ്ട്.
ആദിയുടെ ട്രൈലെർ, ആദ്യ വീഡിയോ സോങ് എന്നിവ പുറത്തിറങ്ങിയിരുന്നു. ട്രൈലെർ സോഷ്യൽ മീഡിയയിൽ തരംഗമായപ്പോൾ അനിൽ ജോൺസൻ ഈണമിട്ട സൂര്യനെ എന്ന് തുടങ്ങുന്ന ഗാനം ഇപ്പോഴേ ഹിറ്റായി കഴിഞ്ഞു. ആദിയുടെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. പ്രണവിന് പുറമെ സിദ്ദിഖ്, ലെന, ജഗപതി ബാബു, ഷറഫുദീൻ, സിജു വിൽസൺ, കൃഷ്ണ ശങ്കർ, അദിതി രവി, അനുശ്രീ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. സതീഷ് എസ് കുറുപ്പ്യ് ദൃശ്യങ്ങൾ നൽകിയ ഈ ചിത്രം എഡിറ്റ് ചെയ്തത് അയൂബ് ഖാൻ ആണ്. ആശീർവാദ് സിനിമാസിന്റെ ആദ്യ നിർമ്മാണ സംരംഭമായ, മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ആയിരുന്ന മോഹൻലാൽ ചിത്രം നരസിംഹം റിലീസ് ചെയ്ത അതേ ദിവസം തന്നെയാണ് മോഹൻലാലിന്റെ മകൻ അരങ്ങേറുന്ന ആദിയും ആശീർവാദ് സിനിമാസ് റിലീസ് ചെയ്യുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
This website uses cookies.