കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ നായകനാകുന്ന ആദി എന്ന ചിത്രത്തിലെ ആദ്യ സോങ് വീഡിയോ ഇന്നലെ ആറു മണിക്ക് റിലീസ് ചെയ്തു. ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അനിൽ ജോൺസൻ ആണ്. സൂര്യനെ എന്ന് തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് സന്തോഷ് വർമയും പാടിയിരിക്കുന്നത് നജിം അർഷാദുമാണ്. ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ഈ ഗാനം നേടിയെടുക്കുന്നത്. മനോഹരമായ ദൃശ്യങ്ങളും പ്രണവ് മോഹൻലാലിൻറെ രംഗങ്ങളുമാണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ സവിശേഷതകൾ. ഇപ്പോൾ തന്നെ ഈ വര്ഷം പുറത്തു വന്ന ഏറ്റവും മികച്ച ഗാനങ്ങളുടെ പട്ടികയിൽ ഈ ഗാനം ഇടം നേടി കഴിഞ്ഞു എന്ന് തന്നെയാണ് പ്രേക്ഷക പ്രതികരണം സൂചിപ്പിക്കുന്നത്. ഈ മെലഡി തങ്ങൾ ഹൃദയത്തിലേറ്റി കഴിഞ്ഞു എന്നാണ് സംഗീതാസ്വാദകർ ഗാനത്തിന് കൊടുക്കുന്ന പ്രതികരണങ്ങൾ പറയുന്നത്. സോഷ്യൽ മീഡിയയിൽ ഈ ഗാനം ഇപ്പോഴേ തരംഗമായി കഴിഞ്ഞു.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം ഈ വരുന്ന ജനുവരി 26 നു റിലീസ് ചെയ്യും. ഒരു ഫാമിലി ത്രില്ലർ ആയി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പ്രണവിന്റെ മികച്ച ആക്ഷൻ രംഗങ്ങളും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ ചിത്രത്തിന് വേണ്ടി പ്രണവ് ഒരു ഇംഗ്ലീഷ് ഗാനം രചിച്ചു ആലപിച്ചിട്ടും ഉണ്ട്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ആദി എഡിറ്റ് ചെയ്തിരിക്കുന്നത് അയൂബ് ഖാൻ ആണ്. ബാല താരം ആയി അഭിനയിച്ചു സംസ്ഥാന അവാർഡ് നേടിയിട്ടുള്ള പ്രണവ് നായകൻ ആയി അരങ്ങേറുന്ന ചിത്രമാണ് ആദി. പ്രണവിന് പുറമെ സിദ്ദിഖ്, ലെന, ജഗപതി ബാബു, ഷറഫുദീൻ, സിജു വിൽസൺ, കൃഷ്ണ ശങ്കർ, അദിതി രവി, അനുശ്രീ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.