പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ആദി എന്ന ചിത്രം ഈ വരുന്ന ജനുവരി 26 മുതൽ പ്രദർശനം ആരംഭിക്കുകയാണ്. ജീത്തു ജോസഫ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഫാമിലി ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്ഷന് പ്രാധാന്യം ഉണ്ടെങ്കിലും കുടുംബ ബന്ധങ്ങൾക്കും വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം ഉള്ള രീതിയിലാണ് ഈ ചിത്രത്തിൽ കഥ പറഞ്ഞിരിക്കുന്നത് എന്നാണ് ജീത്തു ജോസഫ് പറയുന്നത്. തമിഴ്- ഹിന്ദി സിനിമകളെ പോലെ കുറെ ആക്ഷൻ രംഗങ്ങൾ കുത്തി നിറച്ച ഒരു മാസ്സ് ചിത്രമല്ല ആദി എന്നും, വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കപ്പെട്ട ഒരു ഫാമിലി ത്രില്ലർ ചിത്രമാണെന്നും ജീത്തു ജോസഫ് പറയുന്നു. യുവാക്കളെ മാത്രമല്ല കുടുംബ പ്രേക്ഷകരെ കൂടി ലക്ഷ്യമിട്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും അതുപോലെ തന്നെ പുറത്തിറങ്ങിയ ഗാനവും സൂചിപ്പിക്കുന്നത് അത് തന്നെയാണ്.
ഈ ചിത്രത്തിൽ പ്രണവിന്റെ ഗംഭീര ആക്ഷൻ രംഗങ്ങൾ ഉണ്ടെന്നാണ് സൂചനകൾ പറയുന്നത്. ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ അതിനു അടിവരയിടുന്നു. ആദിയിൽ അഭിനയിക്കുന്നതിനായി പാർക്കർ പരിശീലനം നേടിയ പ്രണവ് പണ്ട് മുതൽ തന്നെ മൗണ്ടൈൻ ക്ലൈമ്പിങ് , ജിംനാസ്റ്റിക്സ് എന്നിവയിലും വിദഗ്ദ്ധ പരിശീലനം നേടിയിട്ടുള്ള ചെറുപ്പക്കാരനാണ്. കൊച്ചിയിലും ബാംഗ്ലൂരിലും പിന്നീട് ഹൈദാരബാദിലുമായിരുന്നു ആദിയുടെ ചിത്രീകരണം നടന്നത്. പ്രണവിനെ കൂടാതെ സിജു വിൽസൺ, ഷറഫുദീൻ, അദിതി രവി, അനുശ്രീ, സിദ്ദിഖ്, ജഗപതി ബാബു, ലെന, ടോണി ലൂക്ക്, മേഘനാഥൻ, കൃഷ്ണ ശങ്കർ എന്നിവരും ആദിയിൽ അഭിനയിച്ചിട്ടുണ്ട്. അനിൽ ജോൺസൻ സംഗീതം നൽകിയിരിക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിപ്പിച്ചത് സതീഷ് കുറുപ്പും എഡിറ്റിംഗ് നിർവഹിച്ചത് അയൂബ് ഖാനും ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.