ദിലീപ് ചിത്രത്തിൽ വമ്പൻ താരനിര; അതിഥി വേഷത്തിൽ പ്രണവ് മോഹൻലാൽ?
ജനപ്രിയ നായകൻ ദിലീപ് നായകനായ രണ്ട് വമ്പൻ ചിത്രങ്ങളാണ് ഇപ്പോൾ റിലീസിനൊരുങ്ങുന്നത്. അരുൺ ഗോപി സംവിധാനം ചെയ്ത ബാന്ദ്ര, രതീഷ് രഘുനന്ദൻ ഒരുക്കിയ തങ്കമണി എന്നിവയാണവ. നവംബർ പത്തിനായിരിക്കും ബാന്ദ്ര റിലീസ് ചെയ്യുകയെന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. എന്നാൽ ഒക്ടോബർ 27 ന് ജന്മദിനമാഘോഷിക്കുന്ന ദിലീപിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും അതേ ദിവസമുണ്ടാവുമെന്ന വാർത്തകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഈ ചിത്രവുമായി ബന്ധപ്പെട്ട അനൗദ്യോഗികമായ ചില വിവരങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായ ധനഞ്ജയ് ശങ്കർ ഒരുക്കുന്ന ചിത്രമാണ് ദിലീപ് പ്രഖ്യാപിക്കാൻ പോകുന്നതെന്നും ഇതിന് തിരക്കഥ രചിച്ചിരിക്കുന്നത് ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
അഹമ്മദ് കബീർ ഒരുക്കിയ മധുരം എന്ന ചിത്രത്തിന്റെ രചയിതാക്കളിൽ ഒരാളാണ്, പ്രശസ്ത നടൻ കൂടിയായ ഫാഹിം സഫർ. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, അർജുൻ അശോകൻ, അജു വർഗീസ് എന്നിവരും വേഷമിടുമെന്ന് കരുതപ്പെടുന്ന ഈ ചിത്രത്തിൽ പ്രണവ് മോഹൻലാൽ അതിഥി വേഷത്തിലുമെത്തുമെന്ന് സൂചനയുണ്ട്. ഏതായാലും ഒക്ടോബർ 27 ന് ദിലീപിന്റെ ജന്മദിനം പ്രമാണിച്ച് ഒരുപിടി വലിയ അപ്‌ഡേറ്റുകളാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ബാന്ദ്ര ട്രൈലെർ, തങ്കമണി ടീസർ, പുത്തൻ ചിത്രത്തിന്റെ പ്രഖ്യാപനം, വിനീത് കുമാർ സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം തുടങ്ങിയയൊക്കെ ആരാധകർ കാത്തിരിക്കുന്ന അപ്‌ഡേറ്റുകളാണ്. ബാന്ദ്ര റിലീസ് തീയതിയും ഒഫീഷ്യലായി ഉടനെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വർഷം റിലീസ് ചെയ്ത ഏക ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥൻ വലിയ വിജയം നേടിയിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.