ഇന്ത്യൻ സിനിമയിലെ നടന വിസ്മയമായ മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുന്ന ചിത്രമാണ് ആദി. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം രചന നിർവഹിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ജീത്തു ജോസഫ് ആണ്. ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും മികച്ച ജനശ്രദ്ധ നേടി എടുത്തിരുന്നു. ഇന്നാണ് ഈ ചിത്രത്തിന്റെ ട്രൈലെർ പുറത്തു വന്നത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിക്ക് പുറത്തു വന്ന ആദിയുടെ ട്രെയിലറിന് ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. ഫാമിലി ആക്ഷൻ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഒരു സിമ്പിൾ ട്രൈലെർ ആണെന്ന് പറയാം. കുടുംബ രംഗങ്ങൾക്ക് ആണ് ട്രെയിലറിൽ പ്രാധാന്യം എങ്കിലും ഒരു ത്രില്ലർ മൂഡ് ട്രെയിലറിന് നൽകാനും അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.
പ്രണവ് മോഹൻലാലിൻറെ രംഗങ്ങൾ നിറഞ്ഞ ഈ ട്രൈലറിലൂടെയാണ് പ്രേക്ഷകർ ഈ യുവാവിന്റെ ശബ്ദം ആദ്യമായി കേൾക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. മികച്ച ശബ്ദമാണ് പ്രണവിന്റെ എന്ന് അഭിപ്രായപ്പെടുന്ന ആരാധകർ പ്രണവിന്റെ അഭിനയം അച്ഛൻ മോഹൻലാലിനെ ഓർമിപ്പിക്കുന്നു എന്നും പറയുന്നു. വളരെ അനായാസമായി പെർഫോം ചെയ്യുന്ന പ്രണവിനെയാണ് ട്രെയിലറിലെ രംഗങ്ങളിൽ നമ്മുക്ക് കാണാൻ കഴിയുന്നത്. സിദ്ദിഖ്, ലെന, ജഗപതി ബാബു, ഷറഫുദീൻ, സിജു വിൽസൺ, കൃഷ്ണ ശങ്കർ, അദിതി രവി, അനുശ്രീ എന്നിവരെയും ട്രൈലറിൽ നമ്മുക്ക് കാണാം. അനിൽ ജോൺസൻ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയത് സതീഷ് കുറുപ്പ് ആണ്. പ്രണവിന്റെ കിടിലൻ ആക്ഷൻ രംഗങ്ങളും ഈ ചിത്രത്തിൽ ഉണ്ട്. ഏതായാലും ആരാധകരുടെയും സിനിമാ പ്രേമികളുടെയും മനം കവർന്നു കഴിഞ്ഞു പ്രണവ് മോഹൻലാൽ. അടുത്ത മാസം അവസാനം ആദി പ്രദർശനത്തിന് എത്തും
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.