മൂന്നാം മുറയിലെ അലി ഇമ്രാൻ എന്ന മോഹൻലാൽ കഥാപാത്രം മലയാളികൾ ഒരിക്കലും മറക്കില്ല. സൂപ്പർ ഹിറ്റായി മാറിയ ആ ചിത്രത്തിലെ മോഹൻലാലിൻറെ ആക്ഷൻ രംഗങ്ങൾ അത്യധികം വിസ്മയിപ്പിക്കുന്നതായിരുന്നു. ആ അലി ഇമ്രാൻ എന്ന കഥാപാത്രമാണ് ആദിയിലെ ഒരു രംഗം കണ്ടപ്പോൾ തന്റെ മനസ്സിൽ ഓടിയെത്തിയത് എന്ന് പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ആദി കണ്ടതിനു ശേഷം തന്റെ ഫേസ്ബുക് പേജിൽ ഇട്ട പോസ്റ്റിൽ ആണ് ബി ഉണ്ണികൃഷ്ണൻ ഇപ്രകാരം പറഞ്ഞത്. ഗംഭീര എൻട്രിയാണ് അപ്പുവിന്റേത് എന്ന് പറഞ്ഞ ബി ഉണ്ണികൃഷ്ണൻ, അവൻ ഇവിടെ ഇനി ഒരുപാട് വർഷങ്ങൾ ഉണ്ടാകും എന്നും പറയുന്നു. വായുവിൽ പറന്നുള്ള, പ്രണവിന്റെ ഞെട്ടിക്കുന്ന ആക്ഷൻ രംഗങ്ങൾ തന്നെ വിസ്മയിപ്പിച്ചു എന്ന് പറഞ്ഞ അദ്ദേഹം ചിത്രത്തിന്റെ ക്ലൈമാക്സിലെ ഒരു രംഗം എടുത്ത് പറഞ്ഞാണ് പ്രണവിന്റെ കഥാപാത്രം മോഹൻലാലിന്റെ അലി ഇമ്രാനെ ഓർമ്മിപ്പിച്ചു എന്ന് പറഞ്ഞത്.
ഇതിനെയാണല്ലോ നമ്മൾ പെഡിഗ്രി എന്ന് പറയുന്നത് എന്നും അദ്ദേഹം കൂട്ടി ചേർത്തു. അപ്പുവിന്റെ വിസ്മയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ കണ്ട ഓരോ മലയാളിയും ഇപ്പോൾ പറയുന്നത് ഇവൻ മോഹൻലാലിൻറെ മകൻ തന്നെ എന്നാണ്. കാരണം തന്റെ അൻപത്തിയേഴാം വയസ്സിലും വിസ്മയിപ്പിക്കുന്ന തരത്തിൽ ആക്ഷൻ രംഗങ്ങൾ ഡ്യൂപ്പിന്റെ സഹായം ഇല്ലാതെ ചെയ്യുന്ന മോഹൻലാലിൻറെ മകൻ അച്ഛനോളം തന്നെ പെർഫക്ഷനിൽ ആണ് ഡ്യൂപ് ഉപയോഗിക്കാതെ ആദിയിലെ ഹൈ വോൾട്ടേജ് ആക്ഷൻ രംഗങ്ങൾ ചെയ്തത്. പ്രേക്ഷകർ ഏതായാലും അപ്പുവിനെ ഹൃദയം കൊണ്ട് സ്വീകരിച്ചു കഴിഞ്ഞു. മലയാള സിനിമയിലെ അടുത്ത യുവ സൂപ്പർ താരം ആണ് അപ്പു എന്നാണ് സിനിമാ പ്രവർത്തകർ വരെ പറയുന്നത് ഇപ്പോൾ. ഏതായാലും ആദി ഈ വർഷത്തെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റർ ആയി മാറി കഴിഞ്ഞിരിക്കുകയാണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.