മലയാളത്തിന്റെ യുവതാരം പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് ഭ്രമയുഗം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ഹിറ്റ് നേടിയ രാഹുൽ സദാശിവൻ ആണെന്ന വിവരം കഴിഞ്ഞ ആഴ്ച്ചയാണ് പുറത്ത് വന്നത്. വൈകാതെ തന്നെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാവുമെന്നാണ് സൂചന.
ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. തന്റെ മുൻ ചിത്രങ്ങളായ ഭൂതകാലം, ഭ്രമയുഗം എന്നിവ പോലെ ഒരു ഹൊറർ മിസ്റ്ററി ത്രില്ലർ ആയാണ് രാഹുൽ സദാശിവൻ ഈ ചിത്രവും ഒരുക്കാൻ പോകുന്നത് എന്നാണ് റിപ്പോർട്ട്. 2025 ഫെബ്രുവരി മാസത്തിൽ ആരംഭിക്കാൻ പോകുന്ന ചിത്രം തൃശൂർ, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലായാണ് ഷൂട്ട് ചെയ്യുക.
ഒറ്റ ഷെഡ്യൂളിൽ 45 ദിവസം കൊണ്ട് ചിത്രത്തിന്റെ ഷൂട്ടിംഗ് തീർക്കാൻ ആണ് പ്ലാൻ ചെയ്യുന്നതെന്നും വാർത്തകൾ വരുന്നുണ്ട്. ഇപ്പോൾ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ക്രിസ്റ്റോ സേവ്യർ സംഗീതമൊരുക്കാൻ പോകുന്ന ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുക രാഹുൽ സദാശിവനും വൈ നോട്ട് സ്റ്റുഡിയോസും ആയിരിക്കും.
സംവിധായകൻ തന്നെയാണ് ചിത്രം രചിക്കുന്നതെന്നും വാർത്തകളുണ്ട്. ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നീ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ താരനിരയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വരുമെന്നാണ് സൂചന.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.