മലയാളത്തിന്റെ യുവ താരം പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന നാലാമത്തെ ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ഹൃദയം എന്നീ ചിത്രങ്ങളിൽ ആണ് പ്രണവ് നായകനായി അഭിനയിച്ചത്. അതിൽ ആദി, ഈ വർഷം പുറത്തു വന്ന ഹൃദയം എന്നിവ ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയം അമ്പതു കോടി ക്ലബിലേക്കാണ് ഇപ്പോൾ കുതിക്കുന്നത്. അത്ര ഗംഭീര പ്രേക്ഷക പ്രശംസയാണ് ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്. പ്രണവ് മോഹൻലാൽ കാഴ്ച വെച്ച ഗംഭീര പ്രകടനത്തിനും വലിയ കയ്യടിയാണ് ലഭിക്കുന്നത്. ഇപ്പോൾ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്നത് പ്രണവ് നായകനായി എത്തുന്ന അടുത്ത ചിത്രം ഏതെന്നു അറിയാനാണ്. അനൗദ്യോഗികമാണെങ്കിലും പ്രണവിന്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള ഒരു വാർത്ത വലിയ രീതിയിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.
പ്രശസ്ത സംവിധായിക അഞ്ജലി മേനോൻ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ പ്രണവ് ആണ് നായകൻ എന്നാണ് വാർത്തകൾ വരുന്നത്. പ്രശസ്ത നടി നസ്രിയ നസിം ആണ് ഈ ചിത്രത്തിൽ പ്രണവിന്റെ നായികാ വേഷം ചെയ്യുന്നത് എന്നും വാർത്തകൾ പറയുന്നു. ഏതായാലും ഈ വാർത്തകൾ സത്യമാണെങ്കിൽ, അതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനു കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും. ഇവർക്ക് പുറമെ അൻവർ റഷീദ്, അനി ഐ വി ശശി, ഏതാനും പുതു മുഖങ്ങൾ എന്നിവരും പ്രണവ് മോഹൻലാൽ നായകനായ ചിത്രങ്ങൾ പ്ലാൻ ചെയ്യുകയാണ് എന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. നായകനായി അല്ലാതെ പ്രണവ് അഭിനയിച്ച മരക്കാർ എന്ന പ്രിയദർശൻ ചിത്രത്തിലെ ഈ യുവ നടന്റെ പ്രകടനവും വലിയ പ്രശംസ നേടിയെടുത്തിരുന്നു. മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡേയ്സ്, കൂടെ എന്നിവയും കേരളാ കഫേ എന്ന ആന്തോളജിയിലെ ഹാപ്പി ജേർണി എന്ന ചിത്രവുമാണ് അഞ്ജലി മേനോൻ സംവിധാനം ചെയ്തത്. ഇത് കൂടാതെ ഉസ്താദ് ഹോട്ടൽ എന്ന ചിത്രം രചിച്ചതും അഞ്ജലി ആണ്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.