ഇന്ന് ആരാധകരെ ഏറെ ത്രസിപ്പിച്ചു കൊണ്ടാണ് പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി എത്തുന്ന ആദി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നത്. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ചിരിച്ചു കൊണ്ട് വായുവിൽ ചാടി ഉയർന്നു നിൽക്കുന്ന പ്രണവിന്റെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. ഇത് കാണുമ്പോൾ മലയാള സിനിമ പ്രേമികളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് മോഹൻലാലിൻറെ അരങ്ങേറ്റം തന്നെയാണ്. കാരണം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന തന്റെ ആദ്യ ചിത്രത്തിൽ ഇതുപോലെ തന്നെ ചിരിച്ചു കൊണ്ട് ഒരു വശം ചെരിഞ്ഞു വായുവിൽ ചാടി ഉയർന്നു നിൽക്കുന്ന മോഹൻലാലിൻറെ ഒരു ചിത്രം ഉണ്ട്. ആ ചിത്രം ഏവർക്കും ഏറെ പരിചിതവുമാണ്. ഇപ്പോൾ പ്രണവ് മോഹൻലാലിൻറെ ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണുമ്പോഴും അതാണ് ഓർമ്മ വരിക.
സതീഷ് കുറുപ്പ് ഛായാഗ്രഹണവും അനിൽ ജോൺസൻ സംഗീത സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ അയൂബ് ഖാൻ ആണ്. ഈ മാസത്തോടെ ആദിയുടെ ചിത്രീകരണം അവസാനിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ചിത്രത്തിന് വേണ്ടി പ്രണവ് മോഹൻലാൽ പാർക്കർ പരിശീലനം നേടിയിരുന്നു. മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് പ്രണവ് മോഹൻലാലിൻറെ നായകനായുള്ള വരവിനെ കാണുന്നത്. വര്ഷങ്ങള്ക്കു മുൻപേ തന്നെ പുനർജനി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച ബാല നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ പ്രണവ് അതിനു ശേഷം മോഹൻലാൽ നായകനായ ഒന്നാമൻ , സാഗർ ഏലിയാസ് ജാക്കി എന്നീ ചിത്രങ്ങളിൽ അതിഥി വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സിജു വിൽസൺ, ഷറഫുദീൻ, അനുശ്രീ, സിദ്ദിഖ്, അദിതി രവി, ലെന , ജഗപതി ബാബു എന്നിവരും ആദിയിൽ അഭിനയിക്കുന്നുണ്ട്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്‍കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.