മലയാളത്തിൽ ഇന്ന് ഏറെ ചർച്ചയായി കൊണ്ടിരിക്കുന്ന ചിത്രമാണ് മോഹൻലാൽ – പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രഖ്യാപന നാൾ മുതൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തെപ്പറ്റി ഓരോ ദിവസവും പുതിയ വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 100 കോടിയോളം രൂപ മുതൽമുടക്കിൽ ഒരുക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായിരിക്കുമെന്ന് ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡിൽ നിന്നും സുനിൽ ഷെട്ടി തെലുങ്കിൽ നിന്ന് നാഗാർജുന എന്നിവർ അഭിനയിക്കാനെത്തുമെന്ന് കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. ആശിർവാദ് ഫിലിംസിനൊപ്പം കോൺഫിഡന്റ് ഗ്രൂപ്പും മൂൺ ഷോട്ട് എന്റർടൈന്മെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ പ്രേക്ഷകരെ ഞെട്ടിക്കാൻ പുതിയൊരു താരം കൂടി എത്തുന്നുവെന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്.
മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. പ്രണവ് മോഹൻലാലിനൊപ്പം പ്രിയദർശന്റെ മകളായ കല്യാണിയും ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് അരങ്ങേറുന്നു എന്ന വാർത്തയും പുറത്തുവരുന്നുണ്ട്. ആദിയാണ് ആദ്യമായി പ്രണവ് മോഹൻലാൽ നായകനായി അഭിനയിച്ച ചിത്ര. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ചിത്രം വൻവിജയം കരസ്ഥമാക്കിയിരുന്നു. മോഹൻലാലിനൊപ്പം മകനും എത്തിയാൽ അത് തീർച്ചയായും ഒരു ചരിത്രസംഭവമായി മാറുമെന്ന് ഉറപ്പിക്കാം. മലയാളത്തിലെ ഏറ്റവും മികച്ച കോമ്പിനേഷനുകൾ വീണ്ടും ഒന്നിക്കുമ്പോൾ ഇരുവരുടെയും മക്കളും ചിത്രത്തിലൂടെ എത്തുന്നത് വലിയ കൗതുകമായി മാറും. മറ്റ് കാസ്റ്റിംഗ് നടപടികൾ പൂർത്തിയാക്കി ചിത്രം നവംബർ ആദ്യവാരം ഷൂട്ടിങ് ആരംഭിക്കും.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.