മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുന്ന ചിത്രമാണ് ജീത്തു ജോസഫ് ഒരുക്കിയ ആദി. അതുപോലെ ജയറാമിന്റെ മകൻ കാളിദാസ് ജയറാം നായകനായി മലയാളത്തിൽ അരങ്ങേറുന്ന ചിത്രമാണ് എബ്രിഡ് ഷൈൻ ഒരുക്കിയ പൂമരം. ഈ രണ്ടു ചിത്രങ്ങളും ഇപ്പോൾ അതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിൽ ആണ്.
ജനുവരി അവസാന വാരത്തോടെ ആദി റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. പൂമരം ആവട്ടെ പല തവണ റിലീസ് ഉണ്ടാകുമെന്നു റിപ്പോർട്ടുകൾ വന്നതിനു ശേഷം റിലീസ് നീണ്ടു പോവുകയും ചെയ്തു. എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ആദിയും പൂമരവും ബോക്സ് ഓഫീസിൽ നേർക്ക് നേർ വരാൻ സാധ്യത വളരെ കൂടുതലാണ്.
ആദിയോടൊപ്പം ജനുവരി അവസാന വരാമോ ഫെബ്രുവരി ആദ്യ വരാമോ പൂമരവും തീയേറ്ററുകളിൽ എത്താൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അങ്ങനെ വന്നാൽ അത് അപൂർവമായ ഒരു ബോക്സ് ഓഫീസ് പോരാട്ടമായി മാറും എന്നുറപ്പാണ്. ആദ്യമായി ആയിരിക്കും രണ്ടു താര പുത്രന്മാർ അരങ്ങേറ്റ ചിത്രങ്ങളുമായി ബോക്സ് ഓഫീസിൽ മത്സരിക്കുന്നത്. വിജയം ആർക്കൊപ്പം നിൽക്കുമെന്ന് കാത്തിരുന്ന് കാണാം.
ജീത്തു ജോസഫ് ഒരുക്കിയ ആദി ഒരു ആക്ഷൻ ത്രില്ലർ ആണ്. അതെ സമയം എബ്രിഡ് ഷൈൻ ഒരുക്കിയ പൂമരം ഒരു ക്യാമ്പസ് ചിത്രം ആയാണ് എത്തുന്നത്. പൂമരത്തിൽ പതുമുഖങ്ങൾക്കു പ്രാധാന്യം ഉള്ളപ്പോൾ ആദിയിൽ സിദ്ദിഖ്, ഷറഫുദീൻ, സിജു വിൽസൺ, ജഗപതി ബാബു, ലെന, അനുശ്രീ, അദിതി രവി തുടങ്ങിയവരും ഉണ്ട്. പൂമരത്തിൽ കുഞ്ചാക്കോ ബോബൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
പ്രണവ് മോഹൻലാലിൻറെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആദിയുടെ സവിശേഷതയാണ്. അതുപോലെ പൂമരത്തിലെ മികച്ച ഗാനങ്ങൾ ഇപ്പോഴേ സൂപ്പർ ഹിറ്റ് ആയി കഴിഞ്ഞു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.