മലയാളത്തിന്റെ മഹാനടൻ ശ്രീ മോഹൻലാലിൻറെ മകൻ നായകനായി അരങ്ങേറ്റം കുറിക്കുന്ന ജീത്തു ജോസഫ് ചിത്രം ആദിയുടെ ചിത്രീകരണം ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത വര്ഷം ആദ്യം തീയേറ്ററുകളിൽ എത്തുമെന്ന് കരുതപ്പെടുന്ന ഈ ചിത്രം ഇപ്പോൾ ബാംഗ്ലൂരിൽ ആണ് ഷൂട്ട് ചെയ്യുന്നത്. സിജു വിൽസൺ, ഷറഫുദീൻ, അനുശ്രീ, അദിതി രവി, സിദ്ദിഖ് എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്. ഈ ചിത്രത്തിൽ നായകനായി എത്തുന്നതിനു മുൻപേ തന്നെ ജീത്തു ജോസെഫിനൊപ്പം ജോലി ചെയ്ത പരിചയം പ്രണവ് മോഹൻലാലിന് ഉണ്ട്. ജീത്തു ജോസെഫിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി പാപനാശം എന്ന തമിഴ് ചിത്രത്തിലും അതുപോലെ തന്നെ ലൈഫ് ഓഫ് ജോസൂട്ടി എന്ന മലയാള ചിത്രത്തിലും പ്രണവ് ജോലി ചെയ്തിട്ടുണ്ട്.
പ്രണവും ജീത്തുവും തമ്മിൽ സഹോദര തുല്യമായ ആത്മ ബന്ധവും ഉണ്ട് എന്നത് ജീത്തു ജോസഫ് തന്നെ തുറന്നു പറഞ്ഞിട്ടുള്ള കാര്യമാണ്. ഒരു പക്ഷെ ആ ഒരു ബന്ധം കൊണ്ട് തന്നെയാവാം തന്റെ അരങ്ങേറ്റ ചിത്രം ജീത്തു ജോസെഫിനൊപ്പമാക്കാൻ പ്രണവ് സമ്മതം മൂളിയത്.
പ്രണവ് എന്ന ചെറുപ്പക്കാരന് ഇപ്പോൾ തന്നെ കേരളത്തിൽ ഒട്ടനവധി ആരാധകർ പിറവിയെടുത്തു കഴിഞ്ഞു. അച്ഛൻ മോഹൻലാലിൻറെ ആരാധകർ പ്രണവിനെ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും പ്രണവ് എന്ന ചെറുപ്പക്കാരന്റെ വ്യക്തിത്വവും അദ്ദേഹത്തിന് ഒരുപാട് ആരാധകരെ നേടി കൊടുക്കുന്നുണ്ട്.
പുതു തലമുറയ്ക്ക് പാഠപുസ്തകമാക്കാൻ പറ്റുന്ന ഒരു വ്യക്തിത്വം ആണ് പ്രണവ് മോഹൻലാലിന്റേതു എന്നാണ് സംവിധായകൻ ജീത്തു ജോസഫ് പറയുന്നത്. സ്വന്തമായി ഐഡന്റിറ്റിയോട് കൂടി ജീവിക്കണം എന്നാഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരനാണ് പ്രണവ്.
ഒരുപാട് സൗഭാഗ്യങ്ങളുടെ ഇടയിൽ ജനിച്ചിട്ടും ഏറ്റവും സാധാരണക്കാരനെ പോലെ ജീവിക്കുകയും പെരുമാറുകയും ചെയ്യുന്ന ഒരാളാണ് പ്രണവ് മോഹൻലാൽ. സാധാരണക്കാരെ പോലെ ബസിൽ യാത്ര ചെയ്യുക. സാധാരണക്കാരോടൊപ്പം ഇടപഴകുക, സ്വന്തമായി അധ്വാനിച്ചു പണം ഉണ്ടാക്കി യാത്ര പോവുക തുടങ്ങി ആരും ബഹുമാനിക്കുന്ന ഒരു വ്യക്തിത്വത്തിന് ഉടമയാണ് പ്രണവ് എന്ന് ജീത്തു ജോസഫ് പറയുന്നു.
ഒരിക്കലും പണത്തിനു പ്രശസ്തിക്കും പുറകെ പായാത്ത പ്രണവ് എല്ലാവരോടും ഏറ്റവും വിനയത്തോടു കൂടിയും ഒരുവിധ വാശികളും ഇല്ലാതെയും ആണ് പെരുമാറാറുള്ളൂ . യാത്ര, വായന, എന്നിവയും അതുപോലെ ഇംഗ്ലീഷ് അറിയാത്ത രാജ്യങ്ങളിലെ കുട്ടികളെയും ആളുകളെയും ഇംഗ്ലീഷ് പഠിപ്പിക്കുക എന്നതുമൊക്കെയാണ് പ്രണവിന്റെ ആഗ്രഹങ്ങൾ എന്ന് മോഹൻലാൽ തന്നെ പറഞ്ഞിട്ടുമുണ്ട്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.