മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകനും മലയാള സിനിമയിലെ യുവ താരങ്ങളിൽ ഒരാളുമായ പ്രണവ് മോഹൻലാൽ ഇന്ന് തന്റെ മുപ്പതാം ജന്മദിനം ആഘോഷിക്കുകയാണ്. ചെന്നൈയിലുള്ള വീട്ടിൽ വെച്ച് അച്ഛനും അമ്മയ്ക്കും കുടുംബ സുഹൃത്തുക്കൾക്കുമൊപ്പം ജന്മദിനം ആഘോഷിക്കുന്ന പ്രണവിന്റെ പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പുനർജനി എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച പ്രണവ് തന്റെ ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയെടുത്തു. അതിനു ശേഷം മോഹൻലാൽ നായകനായ ഒന്നാമൻ, സാഗർ ഏലിയാസ് ജാക്കി എന്നീ ചിത്രങ്ങളിലും ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട പ്രണവിനെ നായകനായി മലയാളത്തിൽ അവതരിപ്പിച്ചത് ജീത്തു ജോസഫ് ആണ്. പ്രണവിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രം 2018 ഇലെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറി. തന്റെ അതിസാഹസികമായ ആക്ഷൻ പ്രകടനം കൊണ്ട് പ്രണവ് ഒട്ടേറെ ആരാധകരെ നേടിയെടുക്കുകയും ചെയ്തു.
അതിനു ശേഷം വന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രം ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ഇനി പ്രണവ് അഭിനയിച്ചു പുറത്തു വരാനുള്ളത് മലയാളികൾ ഏറെ കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങളാണ്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ ആണ് ഒന്നെങ്കിൽ, സൂപ്പർ ഹിറ്റ് സംവിധായകൻ വിനീത് ശ്രീനിവാസൻ പ്രണവിനെ നായകനാക്കി ഒരുക്കുന്ന ഹൃദയമാണ് മറ്റൊന്ന്. സിനിമയെക്കാളും കൂടുതൽ യാത്രകളെയും സാഹസികതയേയും വായനയേയും സ്നേഹിക്കുന്ന പ്രണവിനെക്കുറിച്ചു, അദ്ദേഹത്തെ കണ്ടിട്ടുള്ള ഏതൊരാളും പറയുന്നത് നല്ല വാക്കുകൾ മാത്രം. സഹസംവിധായകനായി ജീത്തു ജോസഫിനൊപ്പം രണ്ടു ചിത്രങ്ങളിൽ ജോലി ചെയ്തിട്ടുള്ള പ്രണവിനെ ഇനി സംവിധായകനായും ഒരിക്കൽ കാണാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ. മലയാള സിനിമ ലോകത്തു നിന്ന് പ്രണവിനുള്ള ആശംസകൾ ഇപ്പോൾ പ്രവഹിക്കുകയാണ്. സിദ്ദിഖ്, ആസിഫ് അലി, ഗോകുൽ സുരേഷ്, കീർത്തി സുരേഷ്, ആന്റണി വർഗീസ്, അരുൺ ഗോപി, അജയ് വാസുദേവ്, എം പദ്മകുമാർ, ജിബി ജോജു, കൃതിക പ്രദീപ്, സലാം ബാപ്പു, തുടങ്ങി ഒട്ടേറെ മലയാള സിനിമ നടീനടന്മാരും സംവിധായകരും പ്രണവിന് ആശംസകളുമായി എത്തുന്നുണ്ട്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.