മലയാള സിനിമയുടെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടാണ് പ്രിയദർശൻ- മോഹൻലാൽ എന്നിവരുടേത്, എന്നാൽ ഇന്ന് രണ്ട് പേരുടെ മക്കളും സിനിമയിൽ രംഗ പ്രവേശനം നടത്തി കഴിഞ്ഞു. പ്രണവ് മോഹൻലാൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെ മലയാള സിനിമയിൽ വന്നപ്പോൾ കല്യാണി പ്രിയദർശൻ വിക്രം കുമാർ സംവിധാനം ചെയ്ത ‘ഹലോ’ എന്ന ചിത്രത്തിലൂടെ തെലുങ്കിലാണ് ചുവട് വെച്ചിരിക്കുന്നത്. പ്രണവ് തന്റെ രണ്ടാം ചിത്രം അരുൺ ഗോപിയുമാണ് ചെയ്യാൻ ഒരുങ്ങുന്നത് എന്നാൽ കല്യാണി തന്റെ രണ്ടാമത്തെ ചിത്രവും തെലുഗിൽ തന്നെയാണ് ചെയ്യുന്നത്. കല്യാണി പ്രിയദർശന്റെ മലയാള സിനിമക്ക് വേണ്ടിയാണ് സിനിമ പ്രേമികൾ എല്ലാവരും കാത്തിരിക്കുന്നത്.
ജിയോ ഫിലിംഫെയർ അവാർഡിൽ തെലുങ്കിലെ മികച്ച പുതുമുഖ നടിയായി കല്യാണി പ്രിയദർശനെയാണ് തിരഞ്ഞെടുത്തത്. അവാർഡ് നിശയിൽ താരം തന്റെ മലയാള ചിത്രത്തെ കുറിച്ചു സൂചിപ്പിക്കുകയുണ്ടായി. മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ ഐ. വി ശശിയുടെ മകൻ അനി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലൂടെയായിരിക്കും കല്യാണി മലയത്തിലേക്ക് എത്തുക.
പ്രിയദർശന്റെ ബ്രഹ്മാണ്ഡ ചിത്രമായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൽ പ്രിയന്റെ കൂടെ തിരക്കഥ എഴുതാൻ സഹായിയായി അനി ഉണ്ടായിരുന്നു. അനി വൈകാതെ ഒരു ചിത്രം സംവിധാനം ചെയ്യും എന്ന സൂചന ഒരു ഇന്റർവ്യൂയിൽ അദ്ദേഹം നൽകിയിരുന്നു. റിപ്പോർട്ടുകൾക്ക് അനുസരിച്ചു അടുത്ത വർഷം ഷൂട്ടിങ് ആരംഭിക്കാൻ പോകുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലായിരിക്കും നായകനായി വേഷമിടുക, അതുപോലെ നായികയായി കല്യാണിയും വേഷമിടും. ഐ. വി ശശിയുടെ മകന് എല്ലാവിധ പിന്തുണയുമായി പ്രിയദർശൻ മുന്നിൽ ഉണ്ടാവും എന്നാണ് അറിയാൻ സാധിച്ചത്.
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
This website uses cookies.