മലയാളത്തിന്റെ യുവ താരം പ്രണവ് മോഹൻലാൽ ഇപ്പോൾ ഹൃദയം എന്ന മഹാവിജയം നൽകിയതിന്റെ സന്തോഷത്തിലാണ്. വിനീത് ശ്രീനിവാസൻ ഒരുക്കിയ ഈ ചിത്രം അമ്പതു കോടി ക്ലബിലും ഇടം പിടിച്ചു. നായകനായി അഭിനയിച്ച മൂന്നു ചിത്രങ്ങളിൽ രണ്ടും ബ്ലോക്ക്ബസ്റ്റർ ആക്കിയ പ്രണവ് ഇനി നായകനായി എത്തുന്ന ചിത്രമേതെന്നു അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഹൃദയം എന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലിന്റെ നായികമാരായി എത്തിയത് കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും ആയിരുന്നു. കുട്ടിക്കാലം തൊട്ടേ സുഹൃത്തുക്കളായ പ്രണവും കല്യാണിയും ഒരുമിച്ചുള്ള ചിത്രങ്ങൾ എപ്പോൾ കണ്ടാലും ഇവർ കല്യാണം കഴിക്കുമോ എന്നതാണ് പലരുടേയും ചോദ്യം. ഇപ്പോഴിതെ അതേ ചോദ്യത്തിനു മറുപടി പറയുകയാണ്, ഹൃദയം എന്ന ചിത്രത്തിൽ ഇവർക്കൊപ്പം അഭിനയിച്ച സംവിധായകനും നടനുമായ ജോണി ആന്റണി. ഹൃദയത്തിൽ കല്യാണിയുടെ അച്ഛൻ ആയാണ് ജോണി ആന്റണി അഭിനയിച്ചത്.
ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആണ് പ്രണവിനേയും കല്യാണിയെയും കാണുമ്പോള്‍ ഇവര് കല്യാണം കഴിക്കുമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യം ജോണി ആന്റണി നേരിട്ടത്. പ്രണവും കല്യാണിയും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണ് എന്നും അവരെ ഒരുമിച്ചു കാണുമ്പോള്‍, ഇവര് കല്യാണം കഴിക്കുമോ എന്ന് നോക്കേണ്ട കാര്യമെന്താണ് എന്നും ജോണി ആന്റണി ചോദിക്കുന്നു. നിങ്ങള്‍ ന്യൂജനറേഷന്‍ ഇങ്ങനെ ചോദിക്കുന്നത് വളരെ കഷ്ടമാണ് എന്നും ജോണി ആന്റണി പറയുന്നു. ഉദാഹരണത്തിന് നാളെ തന്റെ മകളും വേറെ ഒരു പയ്യനും നടന്ന് വരുമ്പോള്‍, ഉടനെ തന്നെ ഇവര് കല്യാണം കഴിക്കുമോ എന്ന ചിന്തയാണോ നമ്മുടെ മനസ്സിൽ വരിക എന്നും ജോണി ആന്റണി ചോദിക്കുന്നു. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി മലയാളത്തിലെ തിരക്കേറിയ ഹാസ്യ നടനായി മാറിയിരിക്കുകയാണ് ജോണി ആന്റണി.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.