Pranav imitates Mohanlal in this new still from Irupathiyonnam Nootandu
പ്രണവ് മോഹൻലാൽ നായകനായ അരുൺ ഗോപി ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഈ മാസം ഇരുപത്തിയഞ്ചാം തീയതി റിലീസ് ചെയ്യാൻ തയ്യാറെടുക്കുകയാണ്. അരുൺ ഗോപി തന്നെ രചിച്ച ഈ ചിത്രം നിർമ്മിച്ചത് ടോമിച്ചൻ മുളകുപാടം ആണ്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. ആദി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം സമ്മാനിച്ച പ്രണവ് നായകനാവുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ പ്രണവിന്റെ പുതിയ സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയാണ്. വിന്റേജ് മോഹൻലാൽ സ്റ്റൈലിൽ ആണ് പ്രണവ് ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പണ്ടത്തെ മോഹൻലാലിന്റെ സ്റ്റൈലിൽ ആണ് പ്രണവ് ഈ ചിത്രങ്ങളിൽ വന്നിരിക്കുന്നതെന്നാണ് ഏവരും ഒരേ പോലെ അഭിപ്രായപ്പെടുന്നത്. ഏതായാലും കിടിലൻ ലുക്കിൽ തന്നെ പ്രണവ് പ്രത്യക്ഷപ്പെട്ടതോടെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും വർദ്ധിച്ചു കഴിഞ്ഞു. ആദിയിലെ പോലെ തന്നെ ഇതിലും പ്രണവിന്റെ കിടിലൻ സ്റ്റണ്ട് രംഗങ്ങൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പീറ്റർ ഹെയ്‌ൻ, സുപ്രീം സുന്ദർ എന്നിവർ ചേർന്ന് സംഘട്ടനം ഒരുക്കിയ ഈ ചിത്രത്തിൽ ഒരു സർഫിങ് ഇൻസ്ട്രക്ടർ ആയാണ് പ്രണവ് അഭിനയിക്കുന്നത്. പുതുമുഖം സായ ഡേവിഡ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി, ജി സുരേഷ് കുമാർ , ബിജു കുട്ടൻ, ഇന്നസെന്റ്, ഷാജു, സിദ്ദിഖ്, എന്നിവരും അഭിനയിക്കുന്നുണ്ട്. ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് വിവേക് ഹർഷൻ ആണ്. രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ദിലീപ് ചിത്രം ഒരുക്കിയാണ് അരുൺ ഗോപി അരങ്ങേറ്റം കുറിച്ചത്. ആ ചിത്രം നിർമ്മിച്ചതും ടോമിച്ചൻ മുളകുപാടം ആണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.