മലയാള സിനിമയിലെ മുൻനിരയിൽ നിൽക്കുന്ന പ്രൊഡക്ഷൻ കൺട്രോളർമാരിൽ ഒരാളാണ് സേതു അടൂർ. ഇപ്പോഴിതാ മലയാള സിനിമയിലെ മഹാനടനായ മോഹൻലാലിനെ കുറിച്ചും അദ്ദേഹത്തിന്റെ മകനായ പ്രണവിനെ കുറിച്ചും മനസ്സ് തുറക്കുകയാണ് സേതു അടൂർ. മോഹൻലാലിനൊപ്പം ഒട്ടേറെ ചിത്രങ്ങളിൽ ജോലി ചെയ്തിട്ടുള്ള സേതു അടൂർ ആയിരുന്നു പ്രണവ് നായകനായ ആദ്യ ചിത്രമായ ആദിയുടേയും പ്രൊഡക്ഷൻ കൺട്രോളർ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആ ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച നടനാണ് പ്രണവ്. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ആ ചിത്രത്തിലെ സംഘട്ടന രംഗങ്ങളിൽ പ്രണവ് എടുത്തു റിസ്ക് വളരെ വലുതായിരുന്നു എന്നും ഡ്യൂപ് പോലും ഉപയോഗിക്കാതെ അതിസാഹസികമായ ആക്ഷൻ രംഗങ്ങൾ പ്രണവ് ചെയ്തത് വളരെ ടെൻഷനോടെയാണ് തങ്ങൾ എല്ലാവരും കണ്ടു നിന്നതെന്നും സേതു അടൂർ പറയുന്നു. മലയാള സിനിമയിൽ ഏത് വേഷവും, എത്ര പ്രയാസമായ സീനുകൾ ചെയ്യുന്നതിലും ലാലേട്ടനെ കഴിഞ്ഞേ വേറെ ആളുകൾ ഉള്ളു എങ്കിലും ആക്ഷൻ രംഗങ്ങൾ ചെയ്യുന്നതിൽ മോഹൻലാലിനെക്കാളും കേമൻ പ്രണവ് ആണെന്നാണ് സേതു അടൂർ സാക്ഷ്യപ്പെടുത്തുന്നത്.
മോഹൻലാൽ ആണ് ആക്ഷൻ രംഗങ്ങളിൽ ഏറ്റവും കൂടുതൽ റിസ്ക് എടുക്കുന്ന മലയാള താരമെന്നും അത് കൊണ്ട് തന്നെ ആദിയിൽ പ്രണവ് അതിസാഹസിക രംഗങ്ങൾ ചെയ്തത് അച്ഛൻ എന്ന നിലയിൽ മോഹൻലാലിനെ ടെൻഷൻ അടിപ്പിച്ചതായി കണ്ടിട്ടേ ഇല്ലായെന്നും അദ്ദേഹം പറയുന്നു. ആദിയിൽ ഒരു രംഗത്തിൽ അതിഥി വേഷത്തിൽ മോഹൻലാലും അഭിനയിച്ചിരുന്നു. പ്രണവ് ഒരു മികച്ച സംവിധായകൻ ആയി വരാൻ സാധ്യതയുള്ള ആളാണെന്നും അദ്ദേഹം പറയുന്നു.
ഇനി കൂടുതൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് മുന്നോട്ടു വരുമ്പോൾ മാത്രമേ ഒരു നടനെന്ന നിലയിൽ പ്രണവിനെ വിലയിരുത്താൻ സാധിക്കു എന്നും ആദി എന്ന ചിത്രത്തിൽ ആ കഥാപാത്രം ആവശ്യപ്പെട്ടത് എല്ലാം പ്രണവ് നന്നായി തന്നെ ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. പ്രിയദർശൻ ഒരുക്കിയ മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം, വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയം എന്നിവയാണ് ഇനി പ്രണവ് അഭിനയിച്ചു പുറത്തു വരാനുള്ള ചിത്രങ്ങൾ.
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
This website uses cookies.