മലയാള സിനിമയിൽ പരീക്ഷണ ചിത്രങ്ങൾകൊണ്ട് ശ്രദ്ധേയനായ താരമാണ് പൃഥ്വിരാജ്. പുതുമയാർന്ന അവതരണവും മികച്ച ഫ്രെമുകളും കൂടുതലായും പൃഥ്വിരാജ് ചിത്രങ്ങളിലാണ് കാണാൻ സാധിക്കുന്നത്. കൈനിറയെ ചിത്രങ്ങലുള്ള താരത്തെ തേടിയെത്തുന്നത് ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ മാത്രമാണ്. ഈ മാസം പുറത്തിറങ്ങുന്ന ചിത്രമാണ് ‘മൈ സ്റ്റോറി’, റോഷിണി ദിനകർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് പാർവതിയാണ്, അതിന് ശേഷം ജൂലൈയിൽ മറ്റൊരു ഹോളിവുഡ് നിലവാരമുള്ള ചിത്രമായ ‘രണം’ പ്രദർശത്തിനെത്തും. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച വിഷയം പൃഥ്വിരാജിന്റെ പുതിയ ചിത്രമായ ‘നയൻ’ തന്നെയാണ്. സോണി പിക്‌സ്‌ചേർസ് ആദ്യമായി മലയാളം ഫിലിം ഇൻഡസ്ട്രിയുമായി കൈകോർക്കുന്ന ചിത്രം കൂടിയാണ് ‘നയൻ’. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ സുപ്രിയ മേനോനാണ് ചിത്രം നിർമ്മിക്കുന്നത്.
‘നയൻ’ സിനിമയുടെ ഓരോ പോസ്റ്ററിലൂടെയാണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും സംവിധായകൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. 100 ഡേയ്സ് ഓഫ് ലവിന് ശേഷം ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നയൻ’. പൃഥ്വിരാജ് ഒരു ശാസ്ത്രജ്ഞനായാണ് വേഷമിടുന്നത് എന്നും സൂചനയുണ്ട്. ചിത്രത്തിലെ നായികയായിയെത്തുന്നത് ഗോദയിലൂടെ നമ്മളെ വിസ്മയിപ്പിച്ച ‘വാമിക ഗബി’യാണ്. ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ മമ്ത മോഹൻദാസും എത്തുന്നു. ഒടുവിൽ പുറത്തിറങ്ങിയ പോസ്റ്ററിൽ നടൻ പ്രകാശ് രാജിനെയാണ് കാണിച്ചിരിക്കുന്നത്. സൗത്ത് ഇന്ത്യൻ സിനിമകളിൽ അതിശക്തമായ റോളുകൾ കൈകാര്യം ചെയ്യുന്ന വ്യക്‌തി കൂടിയാണ് പ്രകാശ് രാജ്. നയൻ സിനിമയിൽ ഇനിയത്ത് ഖാൻ എന്ന ഡോക്ടറായിട്ടാണ് അദ്ദേഹം വേഷമിടുന്നത്. ചിത്രത്തിൽ അദ്ദേഹം പ്രതിനായകനാവുമെന്നും സൂചനയുണ്ട് എന്നാൽ ഔദ്യോഗികമായി ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല, വൈകാതെ തന്നെ അടുത്ത പോസ്റ്റർ റീലീസും അടുത്ത കഥാപാത്രത്തെ പരിചയപ്പെടുത്തും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യുൽ കേരളത്തിലും പിന്നീട് ഹിമാചൽ പ്രദേശിലുമായിരുന്നു ചിത്രീകരണം. മലയാള സിനിമ ഇന്നേവരെ കാണാത്ത ഒരു സൈൻസ് ഫിക്ഷൻ ചിത്രമായിരിക്കും ‘നയൻ’ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മലയാളത്തിനു പിന്നാലെ ഹിന്ദിയിലും ബോക്സ് ഓഫീസ് പിടിച്ചു കുലുക്കി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’. സിനിമയ്ക്കു ലഭിച്ച അതിഗംഭീര പ്രതികരണങ്ങൾക്കു…
മെഗാഹിറ്റ് ചിത്രം 'എആർഎം'ന് ശേഷം ടൊവിനോ തോമസും ബ്ലോക്ക്ബസ്റ്റർ ചിത്രം 'ലിയോ'ക്ക് ശേഷം തൃഷ കൃഷ്ണയും ഒന്നിച്ചെത്തുന്ന 'ഐഡന്റിറ്റി'ക്കായ് വൻ…
പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ രണ്ടാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. ഹൗസ് ഫുൾ, ഫാസ്റ്റ്…
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
This website uses cookies.