ഇന്ന് ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയിൽ ഇടമുള്ള നടനാണ് പ്രകാശ് രാജ്. നടനും നിർമ്മാതാവും സംവിധായകനുമൊക്കെയായ ഈ താരം മലയാളം തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ ഭാഷകളിലൊക്കെ തിരക്കേറിയ നടനാണ്. നായകനായും വില്ലനായും സഹനടനായുമെല്ലാം പ്രകാശ് രാജ് സിനിമകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇപ്പോഴിതാ തന്റെ മകന്റെ ആഗ്രഹത്തിന് വഴങ്ങി സ്വന്തം ഭാര്യയെ ഒരിക്കൽ കൂടി വിവാഹം കഴിച്ചിരിക്കുകയാണ് പ്രകാശ് രാജ്. പ്രകാശ് രാജിന്റെയും ഭാര്യ പോണി വർമയുടെയും 11ാം വിവാഹവാർഷികാഘോഷങ്ങളുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മകൻ വേദാന്തിനു വേണ്ടി ഏറെ പ്രത്യേകതളോടെയായിരുന്നു ഇരുവരും വിവാഹ വാർഷികം ആഘോഷിച്ചത്. മകന്റെ മുന്നിൽ വച്ച് ഇരുവരും വീണ്ടും വിവാഹിതരായി എന്ന് മാത്രമല്ല മോതിരവും കൈമാറി
‘ഞാനും ഭാര്യയും വീണ്ടും വിവാഹിതരായി’ എന്ന കുറിപ്പോടെ അദ്ദേഹം ചിത്രങ്ങൾ പങ്കു വെക്കുകയും ചെയ്തു. മകന്റെ ആഗ്രഹമായിരുന്നു അച്ഛനും അമ്മയും വിവാഹം കഴിക്കുന്നത് കാണണമെന്ന്, അതുകൊണ്ടാണ് ഇത്തരത്തിൽ വിവാഹ വാർഷികം ആഘോഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 2010–ലാണ് ഡാൻസ് കൊറിയോഗ്രാഫര്‍ ആയ പോണി വര്‍മയെ പ്രകാശ് രാജ് വിവാഹം കഴിച്ചത്. പിന്നീട് ആറ് വർഷങ്ങൾക്കു ശേഷമാണു ഇരുവർക്കും ഒരു കുഞ്ഞു പിറന്നത്. പോണി വർമക്കു മുൻപ് പ്രകാശ് രാജ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. നടി ലളിത കുമാരിയാണ് പ്രകാശ് രാജിന്റെ ആദ്യ ഭാര്യ. 1994 ഇൽ വിവാഹം കഴിച്ച ഇരുവരും 2009 ഇലാണ് വേർപിരിഞ്ഞത്. ആദ്യ ഭാര്യയിൽ പ്രകാശ് രാജിന് മൂന്നു മക്കളാണ് ഉള്ളത്. ഏതായാലും കോവിഡ് സമയത്തും സിനിമാ സംബന്ധമായ പ്രവർത്തനങ്ങളുമായി സജീവമായിരുന്നു പ്രകാശ് രാജ്. മലയാളത്തിൽ പട എന്ന ചിത്രത്തിലാണ് പ്രകാശ് രാജിനെ ഉടനെ കാണാൻ സാധിക്കുക.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.