ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ആദ്യ തെലുങ്കു ചിത്രം മഹാനടിയുടെ ഷൂട്ടിങ്ങ് അവസാനിച്ചിരിക്കുകയാണ്. ചിത്രത്തിന്‍റെ ഡബ്ബിങ് വര്‍ക്കുകള്‍ പുരോഗമിക്കുമ്പോള്‍ മഹാനടിയില്‍ അഭിനയിക്കാന്‍ ധൈര്യം കാണിച്ച ദുല്‍ഖര്‍ സല്‍മാനെയും കീര്‍ത്തി സുരേഷിനെയും പുകഴ്ത്തി പ്രശസ്ഥ നടന്‍ പ്രകാശ് രാജ്.
സാവിത്രി എന്ന നടിയുടെ ജീവിത കഥ പറയുന്ന മഹാനടിയില്‍ ജമിനി ഗണേശനായി ദുല്‍ഖറും സാവിത്രിയായി കീര്‍ത്തി സുരേഷും വേഷമിടുന്നു. ജമനി ഗണേഷിന്‍റെയും സാവിത്രിയുടെയും വേഷങ്ങള്‍ അവതരിപ്പിക്കാന്‍ കാണിച്ച ധൈര്യത്തിനാണ് ദുല്‍ഖറിനെയും കീര്‍ത്തിയെയും പ്രകാശ് രാജ് അഭിനന്ദിച്ചിരിക്കുന്നത്.
സാവിത്രിയില്‍ പ്രകാശ് രാജും വേഷമിടുന്നുണ്ട്. നിര്‍മ്മാതാവ് ചക്രപാണിയുടെ വേഷത്തിലാണ് പ്രകാശ് രാജ് ഈ ചിത്രത്തില്‍ എത്തുന്നത്. “മഹാനടി മികച്ചൊരു ബയോപിക് ആണ് സാവിത്രി എന്ന നടി ആരായിരുന്നു എന്ന് വെളിവാക്കുന്ന ചിത്രമാണ് ഇത്. അന്നത്തെ കാലത്തെ സിനിമയെ കുറിച്ച് അറിയാന്‍ ശ്രമിക്കുന്ന ആളുകളോട് എനിക്ക് വലിയ ബഹുമാനമാണ്. അന്നത്തെ താരങ്ങളുടെയും സിനിമാക്കാരുടെയും ചിന്താഗതികള്‍ എന്തൊക്കെയാണ്, അവര്‍ക്ക് ബന്ധങ്ങള്‍ എന്നാല്‍ എന്തായിരുന്നു തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുക എന്നത് തന്നെ വലിയ കാര്യമാണ്. ജമനി ഗണേശനായും സാവിത്രിയായും വേഷം ചെയ്യാന്‍ തീരുമാനിച്ച ദുല്‍ഖറിനെയും കീര്‍ത്തി സുരേഷിനെയും ഞാന്‍ അഭിനന്ദിക്കുകയാണ്.” പ്രകാശ് രാജ് പറയുന്നു.
മോഹന്‍ലാല്‍ നായകനായി എത്തുന്ന ഒടിയന്‍ ആണ് പ്രകാശ് രാജ് അഭിനയിക്കുന്ന പുതിയ ചിത്രം. ഒടിയന്‍റെ ഷൂട്ടിങ്ങ് കേരളത്തില്‍ പുരോഗമിക്കുകയാണ്.
നാഗ് അശ്വിനാണ് മഹാനടി സംവിധാനം ചെയ്യുന്നത്. മെയ് ഒന്‍പതിനാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. തമിഴില്‍ നടികര്‍ തിലെയ്കം എന്ന പേരില്‍ മഹാനടി റിലീസ് ചെയ്യുന്നുണ്ട്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.