കോവിഡ് 19 ന്റെ ഭീതിയെ തുടർന്ന് സോഷ്യൽ ഡിസ്‌സ്ഥൻസിങ്ങാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. വളരെ വേഗത്തിൽ പകരാൻ സാധ്യതയുള്ള കൊറോണ വൈറസിന്റെ കടന്ന് വരവ് മൂലം എല്ലാ വ്യക്തികളും വീടുകളിൽ നിന്ന് ഇങ്ങോട്ടും പോകാതെ പ്രതിരോധിക്കുകയാണ്. സിനിമ താരങ്ങൾ ക്വാറൻറ്റെയ്ൻ ദിനങ്ങൾ എങ്ങനെ മികച്ചതാക്കാം എന്ന് ചൂണ്ടിക്കാട്ടികൊണ്ട് ഒരുപാട് പോസ്റ്റുകളും വിഡിയോകളും അടുത്തിടെ ചെയ്യുകയുണ്ടായി. ആരോഗ്യവന്മാരായി ഇരിക്കുവാൻ കൂടുതൽ പേരും വർക്ക്ഔട്ട് വിഡിയോകളാണ് പങ്കുവെച്ചത്. മാമാങ്കം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയയായ നടി പ്രാച്ചി തെഹ്ലൻ പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത്.
മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രമായ മധുരരാജയുടെ ഹിന്ദി പതിപ്പിന്റെ ഭാഗങ്ങളാണ് താരം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ക്വാറൻറ്റെയ്ൻ ദിനം മമ്മൂട്ടി ചിത്രം ടെലിവിഷനിൽ കണ്ടാസ്വാദിച്ചാണ് താരം സമയം ചിലവഴിക്കുന്നതെന്ന് അറിയിച്ചിരിക്കുകയാണ്. മമ്മൂട്ടിയെ ഏറെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് താനെന്ന് പല അഭിമുഖങ്ങളിൽ താരം പറഞ്ഞിട്ടുണ്ട്. കേരളത്തിൽ വലിയ വിജയം കരസ്ഥമാക്കിയ മധുരരാജയുടെ ഹിന്ദി പതിപ്പും ഏറെ സ്വീകാരിത നേടിയിരുന്നു. യൂ ട്യൂബിൽ വലിയ തോതിൽ കാഴ്ചക്കാരെയും ഹിന്ദി പതിപ്പിലൂടെ നേടിയിരുന്നു. പ്രാച്ചി തെഹ്ലൻ അഭിനയ ജീവിതത്തിലേക്ക് പ്രവേശിച്ചത് മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലൂടെയാണ്. പദ്മ കുമാർ സംവിധാനം ചെയ്ത ഈ ചരിത്ര സിനിമയിൽ മികച്ച പ്രകടനം തന്നെയായിരുന്നു താരം കാഴ്ച്ചവെച്ചിരുന്നത്. 2017 ൽ രണ്ട് ചിത്രങ്ങളിൽ ഭാഗമായിരുന്നങ്കിലും ഇന്ത്യ ഒട്ടാകെ ശ്രദ്ധ നേടിയത് മാമാങ്കത്തിലൂടെയാണ്. പ്രാച്ചി തെഹ്ലന്റെ ഒരു മലയാള ചിത്രത്തിനായി സിനിമ പ്രേമികൾ കാത്തിരിക്കുകയാണ്. ഇന്ത്യൻ ബാസ്‌ക്കറ്റ് ബോൾ പ്ലെയർ കൂടിയാണ് പ്രാച്ചി തെഹ്ലൻ.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.