ഇലക്ട്രിഫയിങ് ഡാൻസുമായി തെന്നിന്ത്യൻ സിനിമ കീഴടക്കാൻ ഇന്ത്യൻ മൈക്കിൾ ജാക്‌സൺ പ്രഭുദേവ, കൂടെ കട്ടയ്ക്ക് മത്സരിച്ച് വേദികയും, പാട്ടും സംഘട്ടനവും ആട്ടവുമായി പേട്ടറാപ്പ് ഒരുങ്ങുന്നു. ജിബൂട്ടി, തേര് തുടങ്ങിയ മലയാള ചിത്രങ്ങൾക്ക് ശേഷം തമിഴിൽ എസ്. ജെ. സിനു സംവിധാനം ചെയ്യുന്ന കളർഫുൾ എന്റെർറ്റൈനെർ ആണ് പേട്ടറാപ്പ്. സംഗീതത്തിന് കൂടുതൽ പ്രാധാന്യമുള്ള ചിത്രത്തിന് ഡി. ഇമ്മൻ സംഗീതം ഒരുക്കുന്നു. പത്തു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. പ്രഭുദേവയുടെ മാസ്മരിക നൃത്തരംഗങ്ങൾ ഉൾപ്പെടുന്ന ഗാനങ്ങൾ പ്രേക്ഷകർക്ക് കൂടുതൽ തിയേറ്റർ ആസ്വാദനം നൽകുമെന്നുറപ്പാണ്.
ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പി.കെ. ദിനിലാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജിത്തു ദാമോദർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ് : നിഷാദ് യൂസഫ്, ആർട്ട് ഡയറക്ടർ : എ. ആർ. മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: ആനന്ദ്.എസ്, ശശികുമാർ.എസ്, എക്സികുട്ടിവ് പ്രൊഡ്യൂസർ : റിയ.എസ്, വസ്ത്രാലങ്കാരം : അരുൺ മനോഹർ, മേക്കപ്പ് : അബ്ദുൽ റഹ്മാൻ, കൊറിയോഗ്രാഫി : ഭൂപതി രാജ, റോബർട്ട്, സ്റ്റണ്ട് : ദിനേശ് കാശി, വിക്കി മാസ്റ്റർ, ലിറിക്‌സ് : വിവേക് , മധൻ ഖാർഗി, വി എഫ് എക്സ് : എഫെക്റ്റ്സ് ആൻഡ് ലോജിക്സ് , ക്രിയേറ്റിവ് സപ്പോർട് : സഞ്ജയ് ഗസൽ, കോ ഡയറക്ടർ : അഞ്ജു വിജയ് , പി ആർ ആൻഡ് മാർക്കറ്റിങ് :പ്രതീഷ് ശേഖർ, ഡിസൈൻ : യെല്ലോ ടൂത്ത്, സ്റ്റിൽസ് : സായി സന്തോഷ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.