നാളുകളായുള്ള കാത്തിരിപ്പിന് വിരാമം. ‘കൽക്കി 2898 AD’ യുടെ അണിയറപ്രവർത്തകർ ‘ഭൈരവ ആന്തം’ റിലീസ് ചെയ്തു. ഗാനത്തിൽ പ്രഭാസും ദിൽജിത് ദോസഞ്ചും ഒന്നിച്ചെത്തുന്നു എന്ന വലിയ പ്രത്യേകതയുമുണ്ട്. കേരളത്തിൽ വേഫറർ ഫിലിംസ് ചിത്രം വിതരണത്തിനെത്തിക്കും.
ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം.കോമിക് കോൺ സാൻ ഡിയഗോയിൽ അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന പ്രത്യേകതയും ആനിമേറ്റഡ് സീരീസ് പ്രെസെന്റ ചെയ്ത ആദ്യ ഇന്ത്യൻ സിനിമയും ‘കൽക്കി 2898 AD’ ആയി മാറിക്കഴിഞ്ഞു.
ഇപ്പോഴിതാ നോർത്ത് ഇന്ത്യൻ സൗത്ത് ഇന്ത്യൻ ഒരുമിച്ച് ബ്ലെൻഡ് ചെയ്യുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.ദിൽജിത് ദോസഞ്ചും വിജയ് നരൈനും ആലപിച്ച് കുമാർ വരികൾ എഴുതി സന്തോഷ് നാരായണൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഗാനം പ്രഭാസിന്റെ കഥാപാത്രത്തിന് കൃത്യമായ അടയാളം രേഖപ്പെടുത്തുന്നു. ഗാനത്തിൽ പ്രഭാസിന്റെ ആരാധകർക്ക് ആഘോഷിക്കാനുള്ള ഒരുപാട് മുഹൂർത്തങ്ങളുണ്ട്. ജൂണ്‍ 27ന് ചിത്രം റിലീസിനെത്തും.
ദീപിക പദുകോൺ ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. പി ആർ ഒ – ശബരി
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.