രണ്ട് ദിവസം മുൻപാണ് പ്രഭാസ് നായകനായ ബ്രഹ്മാണ്ഡ ചിത്രം ആദി പുരുഷിൻറെ ടീസർ റിലീസ് ചെയ്തത്. അഞ്ഞൂറ് കോടി മുതൽ മുടക്കി ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയ ഈ സിനിമയുടെ ടീസറിലെ വി എഫ് എക്സ് വളരെ മോശം നിലവാരമാണ് പുലർത്തിയത്. അതോടെ സോഷ്യൽ മീഡിയ ആദി പുരുഷ് ടീസർ ട്രോളുകൾ കൊണ്ട് നിറഞ്ഞു. കുട്ടികൾക്കായുള്ള കാർട്ടൂൺ ആണോ ഇത്രയും പണം മുടക്കി എടുത്തിരിക്കുന്നതെന്ന് വരെ പ്രേക്ഷകരിൽ നിന്നും ചോദ്യം വന്നു. ഇപ്പോഴിതാ ആദി പുരുഷ് ടീസർ ലോഞ്ച് കഴിഞ്ഞു സംവിധായകൻ ഓമിനോട് പ്രഭാസ് ദേഷ്യപ്പെട്ടു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. സംവിധായകൻ ഓമിനെ ദേഷ്യത്തോടെ തന്റെ മുറിയിലേക്ക് വിളിക്കുന്ന പ്രഭാസിന്റെ ഒരു വീഡിയോ കൂടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്.
അയോധ്യയിൽ വെച്ചാണ് ഈ ചിത്രത്തിന്റെ ടീസർ ലോഞ്ച് നടന്നത്. അങ്ങനെ പൊതുവെ ദേഷ്യപ്പെട്ട് കാണാറില്ലാത്ത പ്രഭാസിന്റെ ദേഷ്യത്തോടെയുള്ള വീഡിയോ വലിയ ശ്രദ്ധയാണ് നേടുന്നത്. ടീസറിന്റെ മോശം നിലവാരത്തിൽ താരം കുപിതനാണ് എന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തൻഹാജി എന്ന സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം ഒരുക്കിയ ഓം റൗട് സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം രാമരാവണ ചരിത്രത്തിന്റെ പശ്‌ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. രാമനായി പ്രഭാസ് എത്തുമ്പോൾ രാവണനായി എത്തുന്നത് ബോളിവുഡ് സൂപ്പർ താരം സെയ്ഫ് അലി ഖാൻ, സീതയായി കൃതി സനോൺ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ടി സീരിസ് ഫിലിംസ്, റെട്രോഫിൽസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സണ്ണി സിംഗ്, ദേവദത്ത നാഗേ, വത്സൽ ശേത്, തൃപ്തി ടോർഡ്മാൽ എന്നിവരും അഭിനയിച്ചിട്ടുണ്ട്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.