ബാഹുബലി എന്ന ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ ഒട്ടാകെ തരംഗം സൃഷ്ട്ടിച്ച നടനാണ് പ്രഭാസ്. രാജമൗലി ചിത്രത്തിലൂടെ ടോളിവുഡിലെ ഒരു സ്റ്റാറിൽ നിന്ന് പാൻ ഇന്ത്യൻ സ്റ്റാറായി പ്രഭാസ് മാറുകയായിരുന്നു. പ്രഭാസ് ചിത്രങ്ങൾ ഇപ്പോൾ തെലുഗ്, തമിഴ്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിൽ ഒരേ സമയത്താണ് പ്രദർശനത്തിന് എത്തുന്നത്. പ്രഭാസിന്റെ ഒരു പ്രവർത്തിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. വർഷങ്ങളായി തന്റെ കൂടെ നിൽക്കുന്ന ജിം ട്രെയിനറിന് ഒരു ലക്ഷ്വറി എസ്.യൂ.വി വാഹനം പ്രഭാസ് സമ്മാനിച്ചിരിക്കുകയാണ്.
73 ലക്ഷം വരുന്ന റേഞ്ച് റോവർ വേലാർ എസ്.യൂ. വി യാണ് തന്റെ ജിം ട്രെയിനറായ ലക്ഷ്മണ റെഡ്‌ഡിയ്ക്ക് നൽകിയിരിക്കുന്നത്. ഒരു നടൻ തന്റെ കൂടെ പ്രവർത്തിക്കുന്ന സ്റ്റാഫ് അഥവാ ട്രെയിനറിന് ഇതുവരെ നൽകിയതിൽ ഏറ്റവും വിലയേറിയ സമ്മാനമാണ് പ്രഭാസ് സമ്മാനിച്ചിരിക്കുന്നത്. തന്റെ ഒപ്പം നടക്കുന്നവരെ എന്നും ചേർത്ത് പിടിക്കുന്ന നടനാണ് പ്രഭാസ് എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. 2010 ൽ മിസ്റ്റർ വെൽഡ് ആയിരുന്നു ലക്ഷണ റെഡ്‌ഡി, 10 വർഷത്തോളമായി നടൻ പ്രഭാസിന്റെ പേഴ്സണൽ ട്രെയിനാറായി പ്രവർത്തിക്കുന്നത്. ബാഹുബലി ചിത്രത്തിന് വേണ്ടി ഭാരം കൂട്ടുവാനും ഫിറ്റ്നെസ് നിലനിർത്തുവാനും പ്രഭാസിനെ ഏറെ സഹായിച്ച വ്യക്തിയാണ് ലക്ഷണ റെഡ്‌ഡി. സിനിമ പ്രേമികളും ആരാധകരും ഇപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് രാധേ ശ്യാം. ഹിന്ദിയിലും തെലുഗിലുമായി ഒരുങ്ങുന്ന ഈ ബൈലിങ്കൽ ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.