ആന്ധ്രയിൽ നടൻ പ്രഭാസിന്റെ ആരാധകരുടെ ആവേശം അതിരു വിട്ടപ്പോൾ തീയേറ്ററിൽ തീ പിടിത്തം. കഴിഞ്ഞ ദിവസമാണ് പ്രഭാസ് തന്റെ ജന്മദിനം ആഘോഷിച്ചത്. പ്രഭാസിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന ‘ബില്ല’ എന്ന ചിത്രത്തിന്‍റെ പ്രത്യേക ഷോയ്ക്ക് ഇടയിൽ നടന്ന പ്രഭാസ് ആരാധകരുടെ ആവേശവും ആഘോഷവും വലിയ തീപിടുത്തത്തിലാണ് കലാശിച്ചത്. ആന്ധ്രയിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ താഡപള്ളിഗുഡെത്തെ തിയേറ്ററിലാണ് ഈ സംഭവം അരങ്ങേറിയത്. താഡപള്ളിഗുഡെത്തെ വെങ്കടരമണ തിയേറ്ററിൽ പ്രഭാസിന്‍റെ ആരാധര്‍ക്ക് വേണ്ടിയാണ് ഇന്നലെ ബില്ല എന്ന ചിത്രം റീ റിലീസ് ചെയ്തത്. ഈ ചിത്രത്തിലെ പ്രഭാസിന്റെ ഇന്‍ട്രോ സീന്‍ വന്നപ്പോൾ, ആവേശം മൂത്ത ആരാധകർ സ്ക്രീനിന് മുന്നിലിട്ട് പടക്കം പൊട്ടിക്കുകയായിരുന്നു. പക്ഷെ അതിൽ നിന്ന് തീയേറ്ററിൽ തീ പടരുകയാണുണ്ടായത്. തീ പടന്നതോടെ അകത്തുണ്ടായിരുന്ന ആളുകൾ ഓടി രക്ഷപെടുകയായിരുന്നു.
അവസാനം ചില പ്രഭാസ് ആരാധകരുടെ സഹായത്തോടെ തീയറ്റര്‍ ജീവനക്കാര്‍ തീയണച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏതായാലും ഈ സംഭവത്തിന്റെ വീഡിയോ പ്രശസ്ത ബോളിവുഡ് സംവിധായകൻ രാം ഗോപാല്‍ വര്‍മ്മ തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ ഷെയർ ചെയ്തിട്ടുണ്ട്. തീപിടിത്തത്തിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പ്രഭാസ് ആരാധകര്‍ക്ക് ഭ്രാന്താണ് എന്ന കുറിപ്പോടെയാണ് ഇതിന്റെ വീഡിയോ റാം ഗോപാൽ വർമ്മ പങ്ക് വെച്ചത്. ഏതായാലും വലിയ രീതിയിലാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ജന്മദിനം ആരാധകരും സിനിമാ ലോകവും ആഘോഷിച്ചത്. ഓം റൗട്ട് ഒരുക്കിയ ബ്രഹ്മാണ്ഡ ചരിത ചിത്രമായ ആദി പുരുഷ്, കെ ജി എഫ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന സലാർ എന്നിവയാണ് പ്രഭാസിണ്റ്റെ ഇനി വരാനുള്ള റിലീസുകൾ.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.