പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കൽക്കിയുടെ രണ്ടാം ഭാഗം അടുത്ത വർഷം ആരംഭിക്കുമെന്ന് സൂചന. പ്രഭാസ്, അമിതാബ് ബച്ചൻ, ദീപിക പദുക്കോൺ, കമൽ ഹാസൻ, ശോഭന തുടങ്ങി ഒരു വലിയ താരനിര പ്രത്യക്ഷപ്പെട്ട കൽക്കി ആയിരം കോടി ക്ലബിൽ ഇടം പിടിച്ച ചിത്രം കൂടിയാണ്.
സന്ദീപ് റെഡ്‌ഡി വാങ്ക ഒരുക്കുന്ന സ്പിരിറ്റ്, പ്രശാന്ത് നീൽ ഒരുക്കാൻ പോകുന്ന സലാർ 2 എന്നിവക്ക് ശേഷം പ്രഭാസ് അഭിനയിക്കുന്നത് കൽക്കി 2 ൽ ആയിരിക്കുമെന്നാണ് സൂചന. അതിനൊപ്പം തന്നെ, അമ്മയായതിന് ശേഷം ബോളിവുഡ് സൂപ്പർ നായികാ താരം ദീപിക പദുകോൺ വീണ്ടും ക്യാമറക്ക് മുന്നിലെത്തുന്നതും കൽക്കി രണ്ടാം ഭാഗത്തിലൂടെയാണെന്നും വാർത്തകൾ വരുന്നുണ്ട്.
നിറവയറുമായാണ് കൽക്കി ആദ്യ ഭാഗത്തിൽ ദീപിക പദുകോൺ വേഷമിട്ടത്. രണ്ടാം ഭാഗത്തിന്റെ 35 ശതമാനം ഇതിനോടകം തന്നെ തങ്ങൾ ചിത്രീകരിച്ചിട്ടുണ്ടെന്നും, രണ്ടാം ഭാഗത്തിന്റെ പ്രീ പ്രൊഡക്ഷൻ നടക്കുകയാണെന്നും നിർമ്മാതാവ് സ്വപ്നദത്തും പ്രിയങ്ക ദത്തും മാധ്യമങ്ങളെ അറിയിച്ചിരുന്നു. വമ്പൻ ബഡ്ജറ്റിൽ എത്തിയ ഈ സയൻസ് ഫിക്ഷൻ ചിത്രത്തിൽ കമൽഹാസനാണ് വില്ലൻ വേഷം ചെയ്തത്.
പ്രഭാസ്- കമൽ ഹാസൻ പോരാട്ടം ആയിരിക്കും രണ്ടാം ഭാഗത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന. മലയാളി താരം ദുൽഖർ സൽമാൻ ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലും എത്തിയിരുന്നു. വിജയ് ദേവരകൊണ്ട, മൃണാൾ താക്കൂർ എന്നിവരും അതിഥി വേഷം ചെയ്ത ചിത്രത്തിൽ മലയാളി താരം അന്ന ബെന്നും വേഷമിട്ടിരുന്നു. ആദ്യ ഭാഗത്തേക്കാൾ വലിയ ബഡ്ജറ്റിലും കാൻവാസിലും ആയിരിക്കും കൽക്കി 2 ഒരുങ്ങുക.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.