റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തിയ കെ ജി എഫ് 2 എന്ന ബ്രഹ്മാണ്ഡ കന്നഡ ചിത്രം ഇപ്പോൾ ആഗോള ഗ്രോസ് ആയി എണ്ണൂറു കോടിയോളം നേടി കുതിക്കുകയാണ്. പ്രശാന്ത് നീൽ ഒരുക്കിയ ഈ ചിത്രം പ്രേക്ഷകരും നിരൂപകരും ഒരുപോലെ ഏറ്റെടുത്ത ചിത്രമാണ്. ആദ്യാവസാനം പ്രേക്ഷകരെ രോമാഞ്ചം കൊള്ളിക്കുന്ന ഈ ഗ്യാങ്സ്റ്റർ ചിത്രം ഇന്ത്യ മുഴുവൻ ഇപ്പോൾ തരംഗമായി കഴിഞ്ഞു. കേരളത്തിലും ഈ ചിത്രം മെഗാ ബ്ലോക്ക്ബസ്റ്റർ ആണ്. പുലി മുരുകൻ, ബാഹുബലി 2, ലൂസിഫർ എന്നീ ചിത്രങ്ങൾക്ക് ശേഷം കേരളത്തിൽ നിന്ന് മാത്രം അമ്പതു കോടി ഗ്രോസ് നേടുന്ന ചിത്രമായി മാറാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ കെ ജി എഫ് 2. ഇപ്പോഴിതാ ഈ ചിത്രത്തിനും ഇത് നേടിയ മഹാവിജയത്തിനും അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസ്. യാഷ്, പ്രശാന്ത് നീൽ, ഈ ചിത്രത്തിന്റെ നിർമ്മാതാവായ വിജയ് കിരാഗേന്ദുർ എന്നിവരെ പേരെടുത്തു പറഞ്ഞാണ് പ്രഭാസ് അഭിനന്ദിച്ചത്.
സഞ്ജയ് ദത്, രവീണ ടണ്ഠൻ, ശ്രീനിഥി ഷെട്ടി എന്നിവരുടെയും പേര് പ്രഭാസ് പറഞ്ഞിട്ടുണ്ട്. ഈ പോസ്റ്റ് പങ്കു വെച്ച് കൊണ്ട്, ഇതിനു നന്ദിയും അറിയിച്ചു കൊണ്ടാണ് പ്രശാന്ത് നീൽ മുന്നോട്ടു വന്നിരിക്കുന്നത്. ഹോംബാലെ ഫിലിംസ് ആണ് കെ ജി എഫ് സീരിസ് നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ പ്രഭാസ് അഭിനയിച്ചു കൊണ്ടിരിക്കുന്നത് പ്രശാന്ത് നീൽ ഒരുക്കുന്ന സലാർ എന്ന ചിത്രത്തിൽ ആണ്. ഹോംബാലെ ഫിലിംസ് ആണ് സലാറും നിർമ്മിക്കുന്നത്. മലയാള താരം പൃഥ്വിരാജ് സുകുമാരനും ഒരു നിർണ്ണായക വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ശ്രുതി ഹാസൻ ആണ്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.