പ്രശസ്ത സംവിധായകൻ ഒമർ ലുലു അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രമാണ് പവർ സ്റ്റാർ. ഈ ചിത്രം വാർത്തകളിൽ നിറഞ്ഞതിനു പ്രധാന കാരണങ്ങളിൽ ഒന്ന് ഇതിലെ നായകന്റെ പേരാണ്. ഒരുകാലത്തു മലയാള സിനിമയിലെ ആക്ഷൻ ഹീറോ ആയി തിളങ്ങിയ ബാബു ആന്റണി ആണ് ഈ ചിത്രത്തിലെ നായക വേഷം ചെയ്യാൻ പോകുന്നത്. ബാബു ആന്റണിയുടെ വമ്പൻ തിരിച്ചു വരവിനു കളമൊരുക്കുന്ന ഈ ചിത്രം രചിക്കുന്നത് മലയാള സിനിമയിലെ മറ്റൊരു ഹിറ്റ് മേക്കർ ആണ്. മോഹൻലാൽ, മമ്മൂട്ടി എന്നിവരെ വെച്ചെല്ലാം ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച ഡെന്നിസ് ജോസഫ് ആണ് ഈ ചിത്രം രചിക്കുന്നത്. ഏകദേശം എട്ടു കോടി രൂപയോളം മുതൽ മുടക്കി നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിന് ഇതിനു മുൻപ് റിലീസ് ചെയ്ത ഒമർ ലുലു ചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യാസങ്ങൾ ഉണ്ടാകും. ഹാസ്യത്തിനും ദ്വയാർത്ഥ പ്രയോഗങ്ങൾക്കും ഈ ചിത്രത്തിൽ സ്ഥാനമുണ്ടാവില്ല എന്നും അതുപോലെ ഇതിൽ ഗാനങ്ങൾ ഉണ്ടാവില്ല എന്നും ഒമർ ലുലു അറിയിച്ചിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിൽ ഇന്നേ വരെ ആരും ചെയ്യാത്ത ഒരു കാര്യം കൂടി ഈ സിനിമയിൽ ചെയ്യാനൊരുങ്ങുകയാണ് ഒമർ ലുലു.
പവർ സ്റ്റാർ എന്ന ഈ ചിത്രത്തിൽ ഒറ്റ സ്ത്രീ കഥാപാത്രങ്ങൾ പോലും കാണില്ല എന്നുള്ള റിപ്പോർട്ടുകൾ ആണ് വരുന്നത്. ഈ ചിത്രത്തിൽ നായികാ കഥാപാത്രം ഉണ്ടാവില്ല എന്ന റിപ്പോർട്ട് നേരത്തെ വന്നെങ്കിലും ഒറ്റ സ്ത്രീ കഥാപാത്രം പോലും ചിത്രത്തിൽ ഉണ്ടാവില്ല എന്ന പുതിയ റിപ്പോർട്ട് ഏറെ ശ്രദ്ധ നേടുകയാണ്. പ്രത്യേകിച്ചും തന്റെ ഓരോ ചിത്രങ്ങളിലൂടെയും പുതുമുഖ നായികമാരെ മലയാളത്തിൽ എത്തിച്ച ഒരു സംവിധായകൻ കൂടിയാണ് ഒമർ ലുലു എന്നത് കൂടി കണക്കിലെടുക്കുമ്പോൾ, ആദ്യം പറഞ്ഞത് പോലെ അദ്ദേഹത്തിന്റെ ഇതുവരെയുള്ള ശൈലിയിൽ നിന്ന് പൂർണ്ണമായും വേറിട്ട് നിൽക്കുന്ന ചിത്രമായിരിക്കും പവർ സ്റ്റാർ എന്നത് ഉറപ്പാണ്. ബാബു ആന്റണിക്ക് ഒപ്പം അബു സലിം, ബാബു രാജ്, റിയാസ് ഖാൻ തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ കഥാ പശ്ചാത്തലം കൊക്കെയ്‍ന്‍ വിപണിയാണ് എന്നും, മംഗലാപുരവും കാസര്‍ഗോഡും കൊച്ചിയുമാണ് ലൊക്കേഷനുകള്‍ എന്നും സൂചനയുണ്ട്.
ഫോട്ടോ കടപ്പാട്: ഫേസ്ബുക്
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.