മലയാള സിനിമയിൽ ചുരുങ്ങിയ കാലങ്ങൾകൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്തിയ സംവിധായകനാണ് ഒമർ ലുലു. ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് ഒമർ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. ആദ്യ ചിത്രം തന്നെ സൂപ്പര്ഹിറ്റാക്കി മികച്ചൊരു തുടക്കമാണ് അദ്ദേഹത്തിന് ലഭിച്ചത്. ചങ്ക്സ്, ഒരു അടാർ ലവ്, ധമാക്ക തുടങ്ങിയ ചിത്രങ്ങൾ പിന്നീട് അദ്ദേഹം സംവിധാനം ചെയ്യുകയുണ്ടായി. ഒരുപാട് പുതുമുഖ താരങ്ങൾക്ക് തന്റെ ചിത്രങ്ങളിൽ അവസരം കൊടുക്കുന്ന കാര്യത്തിൽ ഒമർ എന്നും മുൻപന്തിയിൽ തന്നെയായിരുന്നു. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒമർ ചിത്രമാണ് പവർ സ്റ്റാർ. വിർച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് അനേദത്താണ് ചിത്രം നിർമ്മിക്കുന്നത്. നിർമ്മാതാവ് രതീഷിന്റെ പ്രവർത്തിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേതാവ്.
പവർ സ്റ്റാർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് മുൻപേ മഹീന്ദ്ര താർ സംവിധായകനായ ഒമർ ലുലുവിന് നിർമ്മാതാവ് സമ്മാനിച്ചിരിക്കുകയാണ്. മഹീന്ദ്രയുടെ ഏറ്റവും പുത്തൻ മോഡലായ താർ ഈ വർഷം ഏറെ ശ്രദ്ധ നേടിയ വാഹനം കൂടിയാണ്. ഒമർ ലുലു തന്നെയാണ് ഈ വിവരം തന്റെ ഫേസ്‍ബുക്ക് പേജ് വഴി അറിയിച്ചിരിക്കുന്നത്. മഹീന്ദ്ര താറിന്റെ ഭാഗമാവാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും നിർമ്മാതാവിന്റെ സ്നേഹ സമ്മാനം കൂടിയാണിത് എന്ന് അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം നിർമ്മാതാക്കൾ സ്നേഹ സമ്മാനങ്ങൾ നൽകുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു സിനിമയുടെ ഷൂട്ടിങ് മുന്നോടിയായി ഗിഫ്റ്റ് സമ്മാനിക്കുന്നത്. ബാബു ആന്റണിയെ നായകനാക്കി അണിയിച്ചൊരുക്കുന്ന ആക്ഷൻ ചിത്രമായ പവർ സ്റ്റാർ വൈകാതെ തന്നെ ഷൂട്ടിങ് ആരംഭിക്കും. ബാബു രാജ്, അബു സലിം, റിയാസ് ഖാൻ, ഹോളിവുഡ് താരം ലൂയിസ് മാണ്ടിലോർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.