ഒരിടവേളക്ക് ശേഷം മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊറിഞ്ചു മറിയം . കഴിഞ ദിവസങ്ങളിൽ ഈ ചിത്രത്തിലെ രണ്ടു കാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു .കാട്ടാളൻ പൊറിഞ്ചുമായി ജോജുവും ,ആലപ്പാട്ട് മറിയാമായി നയില ഉഷയുടെയും പോസ്റ്ററുകൾക് മികച്ച പ്രതികാരണമാണ് സോഷ്യൽമീഡിയയിൽ ലഭിച്ചത് .ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ കാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു കഴിഞ്ഞു.ചെമ്പൻ വിനോദ് അവതരിപ്പിക്കുന്ന പുത്തൻപള്ളി ജോസ് എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് .ലിജോ ജോസ് ഒരുക്കുന്ന ജെല്ലിക്കെട്ടിനു ശേഷം ചെമ്പൻ വിനോദും കേന്ദ്ര കഥാപാത്രം ആയെത്തുന്ന ചിത്രമാണ് ഇത്.
ഇപ്പോൾ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയും ഇതിനു സംഗീതം ഒരുക്കുന്നത് പ്രശസ്ത സന്ഗീത സംവിധായകൻ ആയ ജേക്സ് ബിജോയും ആണ്. ശ്യാം ശശിധരൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. അഭിലാഷ് എൻ ചന്ദ്രൻ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഡേവിഡ് കാച്ചപ്പിള്ളി, റെജിമോൻ എന്നിവർ ചേർന്ന് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് , കീർത്തന മൂവീസ് എന്നിവയുടെ ബാനറിൽ ആണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.