[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

എടുത്തു ചാടട്ടെയെന്ന് രഘുനാഥ് പലേരി; ചാടിയില്ലെങ്കിൽ തള്ളിയിടുമെന്ന് അൻവർ റഷീദ്

മലയാള സിനിമയിലെ ഏറ്റവും മികച്ച രചയിതാക്കളിലൊരാണ് രഘുനാഥ് പലേരി. ഇപ്പോൾ എഴുത്തിൽ സജീവമല്ലെങ്കിലും എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ ഒട്ടേറെ ഗംഭീര ചിത്രങ്ങൾ രചിച്ചും സംവിധാനം ചെയ്‌തും അദ്ദേഹം നമ്മുടെ മുന്നിലെത്തിച്ചിട്ടുണ്ട്. മൈ ഡിയർ കുട്ടിച്ചാത്തൻ, ഒന്ന് മുതൽ പൂജ്യം വരെ, പൊന്മുട്ടയിടുന്ന താറാവ്, പിറവി, മഴവിൽ കാവടി, കടിഞ്ഞൂൽ കല്യാണം, എന്നോടിഷ്ടം കൂടാമോ, അർത്ഥന, മേലേപ്പറമ്പിൽ ആൺവീട്, സന്താന ഗോപാലം, പിൻഗാമി, വധു ഡോക്ടറാണ്, വിസ്മയം, വാനപ്രസ്ഥം, ദേവദൂതൻ, മധുരനൊമ്പര കാറ്റ് തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഒന്ന് മുതൽ പൂജ്യം വരെ, വിസ്മയം എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തവയാണ്. എന്നാൽ കഴിഞ്ഞ വർഷമാണ് അദ്ദേഹം നടനായി ആദ്യമായി ക്യാമറയുടെ മുന്നിലെത്തിയത്. ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത തൊട്ടപ്പൻ എന്ന ചിത്രത്തിലൂടെയാണ് രഘുനാഥ് പലേരി നടനായി അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ അതിനെ കുറിച്ച് അദ്ദേഹം പങ്കു വെച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്.

രഘുനാഥ് പലേരി പറയുന്ന വാക്കുകൾ ഇങ്ങനെ, ഷാനവാസ് ബാവക്കുട്ടിയെന്ന സിനിമാ മാന്ത്രികനാണ് എന്നെ തിരശ്ശീലയിലെ പ്രകാശത്തിലേക്ക് എന്തുകൊണ്ടോ സന്നിവേശിപ്പിച്ചത്. ഇങ്ങിനൊരു അനുഭവം ഒരിക്കൽപോലും ആഗ്രഹിച്ചിരുന്നില്ല. പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ ഷാനവാസിൽ നിന്നും മാറി നിൽക്കാൻ സാധിച്ചതുമില്ല. അവൻ രണ്ടും കൽപ്പിച്ചാണെന്ന് വ്യക്തമായതും, എടുത്തു ചാടട്ടെ എന്നാദ്യം ചോദിച്ചത് അൻവർ റഷീദിനോടായിരുന്നു. അതിശയത്തോടെ ചേർത്തു പിടിച്ച് ധൈര്യമായി ചാടാൻ പറഞ്ഞു അവൻ. ചാടിയില്ലെങ്കിൽ തള്ളിയിടുമെന്ന് ആഹ്‌ളാദ ഭീഷണിയും. പിന്നീട് സത്യൻ അന്തിക്കാടിനോടായി ചോദ്യം. മനസ്സ് തുറന്ന് ചിരിച്ചു സത്യൻ. ആ ചിരിയിൽ സർവ്വ ശാസനയും സ്‌നേഹവും കണ്ട് ഞാനും ചിരിച്ചു. അദ്രുമാനായി ഷർട്ടും മുണ്ടും ബെൽറ്റും ഇട്ട് ആദ്യ സംഭാഷണം ഉരുവിട്ട് അന്തംവിട്ടു നിന്നപ്പോൾ ഷാനവാസ് വന്ന് കെട്ടിപ്പിടിച്ചു. ആ കെട്ടിപ്പിടുത്തത്തിന് ഒരു വല്ലാത്ത കുളിർമ്മ ഉണ്ടായിരുന്നു. ആ തണുപ്പെന്നെ ഈ ജന്മം ഇനി വിട്ടു പോകില്ല. ജീവിതത്തിരശ്ശീലയിൽ വീഴുന്ന പ്രകാശ നുറുങ്ങുകൾക്ക് എന്തൊരു ചൈതന്യമാണ്.

webdesk

Recent Posts

ഷെയ്ൻ നിഗം ചിത്രം ഹാൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

യുവതാരം ഷെയ്ൻ നിഗത്തെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഷെയ്ൻ…

3 hours ago

വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം ‘കണ്ണപ്പ’; 2025 ഏപ്രിൽ 25 റിലീസ്

വിഷ്ണു മഞ്ചു നായകനായ പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പയുടെ റിലീസ് തീയതി പുറത്ത്. 2025 ഏപ്രിൽ 25 നാണ് ചിത്രം…

14 hours ago

പൃഥ്വിരാജ്- ബ്ലെസി ചിത്രം ആട് ജീവിതം ഓസ്കാറിലേക്ക്

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി ഒരുക്കിയ ആട് ജീവ്തം ഓസ്കാറിലേക്ക് എന്ന് വാർത്തകൾ. അതിന്റെ തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ എന്ന്…

17 hours ago

എമ്പുരാൻ കഴിഞ്ഞു ആ തെലുങ്ക് പാൻ ചിത്രത്തിലേക്ക് മോഹൻലാൽ

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇപ്പോൾ തന്റെ ബ്രഹ്മാണ്ഡ ചിത്രമായ എമ്പുരാൻ തീർക്കുന്ന തിരക്കിലാണ്. ഡിസംബർ ആദ്യ വാരത്തിലാണ് പൃഥ്വിരാജ് ഒരുക്കുന്ന…

17 hours ago

ബ്ലോക്ക്ബസ്റ്ററിലേക്ക് ഒരു ബേസിൽ ജോസഫ് ചിത്രം കൂടി; സൂക്ഷ്മദർശിനി കളക്ഷൻ റിപ്പോർട്ട് പുറത്ത്

ബേസിൽ ജോസഫ് - നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എംസി ജിതിൻ സംവിധാനം ചെയ്ത സൂക്ഷ്മദർശിനി സൂപ്പർ വിജയത്തിലേക്ക്.…

17 hours ago

നാലാം വാരവും കേരളത്തിൽ 125 -ൽ പരം സ്‌ക്രീനുകളിൽ ബ്ലോക്ക്ബസ്റ്റർ ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ നാലാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് കടന്നു…

3 days ago

This website uses cookies.