മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്ന മലയാള ചിത്രമാണ് കിംഗ് ഓഫ് കൊത്ത. മാസ്റ്റർ ഡയറക്ടർ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ മാസ്സ് ആക്ഷൻ പീരീഡ് ചിത്രം രചിച്ചിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രനാണ്. നേരത്തെ ജോഷി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസ് രചിച്ചതും അഭിലാഷ് ആയിരുന്നു. ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മലയാള ചിത്രമായി ഒരുക്കുന്ന കിംഗ് ഓഫ് കൊത്ത ദുൽഖർ സൽമാൻ തന്നെ തന്റെ സ്വന്തം ബാനറായ വേഫെറർ ഫിലിമ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണ്. സീ സ്റ്റുഡിയോസ് ആദ്യമായി മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് കിംഗ് ഓഫ് കൊത്ത എന്നതും ഈ ചിത്രത്തിന്റെ വലിപ്പം നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. ദുൽഖർ സൽമാൻ കൂടാതെ ഒരു വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിൽ ഒരു തമിഴ് നടൻ കൂടി ജോയിൻ ചെയ്ത് കഴിഞ്ഞു.
തമിഴിലെ പ്രശസ്ത താരമായ പ്രസന്നയാണ് ഇപ്പോൾ കിംഗ് ഓഫ് കൊത്തയിൽ ജോയിൻ ചെയ്തിരിക്കുന്നത്. ഒരു പോലീസ് ഓഫീസർ കഥാപാത്രത്തെയാണ് അദ്ദേഹം ഇതിൽ അവതരിപ്പിക്കുക. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ഈ ചിത്രത്തിൽ ഇവരെ കൂടാതെ ഗോകുൽ സുരേഷ്, ശാന്തി കൃഷ്ണ, നൈല ഉഷ, ചെമ്പൻ വിനോദ്, സുധി കോപ്പ, റിതിക സിങ്, പ്രമോദ് വെളിയനാട് എന്നിവരും വേഷമിടുന്നുണ്ട്. ഐശ്വര്യ ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. സല്യൂട്ട്, സീത രാമം, ഹേ സിനാമിക, ചുപ് എന്നീ ചിത്രങ്ങളാണ് കഴിഞ്ഞ വർഷം ദുൽഖർ അഭിനയിച്ചു റിലീസ് ചെയ്തത്. ഇതിൽ സീതാരാമം ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാണ് നേടിയത്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
This website uses cookies.