Master becomes Vijay's 8th film to enter 100 crore club
ലോകേഷ് കനകരാജ് ഒരുക്കിയ കൈദി എന്ന ബ്ലോക്ക്ബസ്റ്റർ കാർത്തി ചിത്രത്തിലെ വില്ലൻ വേഷത്തോടെ തെന്നിന്ത്യ മുഴുവൻ ശ്രദ്ധ നേടിയ നടനാണ് അർജുൻ ദാസ്. തന്റെ കിടിലൻ പ്രകടനം കൊണ്ട് മാത്രമല്ല, തന്റെ ഗംഭീരമായ ശബ്ദം കൊണ്ട് കൂടി അർജുൻ ദാസ് പ്രേക്ഷക ശ്രദ്ധ നേടി. ഘന ഗംഭീരമായ ശബ്ദത്തിലുള്ള അർജുൻ ദാസിന്റെ ഡയലോഗുകൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. കൈദിക്കു ശേഷം ലോകേഷ് കനകരാജിന്റെ തന്നെ വിജയ്- വിജയ് സേതുപതി ചിത്രമായ മാസ്റ്ററിലും അർജുൻ ദാസ് അഭിനയിച്ചു. ഇതിലെ വേഷവും ശ്രദ്ധ നേടിയതോടെ ഒട്ടേറെ ചിത്രങ്ങളാണ് അർജുൻ ദാസിനെ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ആരാധകരുമായി നടത്തിയ ഒരു ഓൺലൈൻ സംവാദത്തിൽ മലയാളം ഡയലോഗ് പറഞ്ഞു പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് അർജുൻ ദാസ്. മോഹൻലാൽ നായകനായ ലൂസിഫർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ ഹിറ്റ് ഡയലോഗാണ് അർജുൻ ദാസ് പറയുന്നത്. ഏതായാലും അർജുൻ ദാസ് മലയാള ഡയലോഗ് പറയുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ലുസിഫെറിൽ ടോവിനോ തോമസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഒരു ഡയലോഗാണ് അർജുൻ ദാസ് പറയുന്നത്. എനിക്ക് മലയാളം സംസാരിക്കാനും അറിയാം വേണ്ടി വന്നാൽ നല്ല തെറി പറയാനും അറിയാം എന്ന ടോവിനോ ഡയലോഗാണ് അർജുൻ വീഡിയോയിൽ പറഞ്ഞത്. തനിക്കു മലയാളം മനസ്സിലാക്കാനും സംസാരിക്കാനും അറിയാം എന്നും മലയാള ഭാഷ കൂടുതൽ ഒഴുക്കോടെ പറയാനായി താൻ ഭാഷ പഠിക്കുന്നുമുണ്ടെന്നും അർജുൻ ദാസ് കൂട്ടിച്ചേർത്തു. എത്ര ഭാഷകൾ അറിയാമെന്നും, മലയാളം ഭാഷ അറിയുമോ എന്നുമുള്ള ഒരാരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് അർജുൻ ദാസ് ഈ സിനിമാ ഡയലോഗ് പറയുന്നത്. പെരുമാൻ എന്ന തമിഴ് ചിത്രത്തിലൂടെ ഒൻപതു വർഷം മുൻപ് അരങ്ങേറ്റം കുറിച്ച അർജുൻ ദാസ് അത് കഴിഞ്ഞു ഓക്സിജൻ എന്ന തെലുങ്കു ചിത്രത്തിലും അഭിനയിച്ചതിന് ശേഷമാണു കൈദിയിൽ എത്തുന്നത്. ശേഷം അന്ധകാരം എന്ന തമിഴ് ചിത്രത്തിലും അർജുൻ അഭിനയിച്ചിട്ടുണ്ട്. ധ്രുവ നചതിരം എന്ന വിക്രം- ഗൗതം മേനോൻ ചിത്രത്തിലെ വില്ലന് ശബ്ദം കൊടുത്തിരിക്കുന്നതും അർജുൻ ദാസ് ആണ്.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
This website uses cookies.