ജയരാജ് സംവിധാനം ചെയ്ത ഫോർ ദി പീപ്പിൾ എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറെ പ്രശസ്തനായ ഗായകനും സംഗീത സംവിധായകനും ആണ് ജാസി ഗിഫ്റ്റ്. ആ ചിത്രത്തിലെ ലജ്ജാവതിയെ നിന്റെ കള്ള കടക്കണ്ണിൽ എന്ന ഗാനം മലയാളക്കരയിൽ വമ്പൻ തരംഗമാണ് സൃഷ്ടിച്ചത്. ആബാലവൃദ്ധം ജനങ്ങൾ ഏറ്റു പാടിയ ആ ഗാനം സൗത്ത് ഇന്ത്യൻ സിനിമയിൽ തന്നെ വലിയ ഓളം സൃഷ്ടിച്ചു. അതിനു ശേഷം സംഗീത സംവിധായകൻ ആയും ഗായകൻ ആയും ജാസി ഗിഫ്റ്റ് നമ്മുക്ക് തന്നത് ഒട്ടേറെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ. മലയാളത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് മുന്നോട്ടു പോയ ഈ പ്രതിഭ അന്യ ഭാഷ സിനിമകളിലും തന്റെ കഴിവ് തെളിയിച്ചു കൊണ്ട് അവരുടെയും പ്രീയപെട്ടവനായി മാറി. ഇപ്പോഴിതാ കണ്ണൂർ സർവ്വകലാശായിൽ നിന്ന് ഡോക്ട്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് ജാസി ഗിഫ്റ്റ്.
ഫിലോസഫിയിൽ പി എച് ഡി ചെയ്താണ് ഈ കലാകാരൻ ഡോക്ടർ ജാസി ഗിഫ്റ്റ് ആയി മാറിയത്. അദ്വൈതവും ബുദ്ധിസവുമായി ബന്ധപ്പെടുത്തി സാഹോദര്യത്തിന്റെ തത്വ ശാസ്ത്രത്തെ കുറിച്ചുള്ള പഠനത്തിനാണ് ജാസി ഗിഫ്റ്റിന് ഡോക്ട്ടറേറ്റ് നൽകിയത്. പെരുമ്പാവൂർ വല്ലതു താമസിക്കുന്ന ജെസി തിരുവനന്തപുരം സ്വദേശി ആണ്. 2003 ഇൽ റിലീസ് ആയ സഫലം എന്ന ചിത്രത്തിലൂടെ ആണ് ജാസി ഗിഫ്റ്റ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും ജോലി ചെയ്തിട്ടുള്ള ജാസി ഗിഫ്റ്റ് ഒട്ടേറെ അവാർഡുകളും നേടിയെടുത്തിട്ടുണ്ട്. ഇപ്പോഴും സംഗീത രംഗത്ത് സജീവമായി തുടരുന്ന കലാകാരൻ ആണ് അദ്ദേഹം.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.